ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയം, കേന്ദ്ര കാർഷിക, കർഷക ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് 2022 ഏപ്രിൽ 25 മുതൽ 30 വരെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന "കിസാൻ ഭാഗിദാരി പ്രാത്മിക്ത ഹമാരി" പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി
കാമ്പെയ്‌നിന്റെ നാലാം ദിവസം, 2022 ഏപ്രിൽ 28-ന് ഫിഷറീസ് വകുപ്പ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പുമായി സഹകരിച്ച് വെർച്വൽ രീതിയിൽ ഒരു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, ക്ഷീരകർഷകർ, മറ്റ് അനുബന്ധ മേഖലയിലെ കർഷകർ എന്നിവർക്ക്,ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കുകയും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ബോധവത്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പർഷോത്തം രൂപാല ചടങ്ങിൽ പങ്കെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി സംവദിക്കുകയും ചെയ്തു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹ മന്ത്രിമാരായ ശ്രീ.എൽ മുരുകൻ,ശ്രീ സഞ്ജീവ് കുമാർ ബല്യാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലുടനീളമുള്ള 2000 സ്ഥലങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കർഷകർ [പരിപാടിയിൽ പങ്കെടുത്തു . മത്സ്യസംരംഭകരുടെ വിജയഗാഥകളുടെ വീഡിയോകളും പ്രദർശിപ്പിച്ചു.