Updated on: 10 February, 2024 3:42 PM IST
കർഷകരെ ആദരിച്ച് കിസാൻ ഭാരത് യാത്ര; ഹിസാറിൽ നിന്ന് സിർസയിലേക്ക്

ഹരിയാനയിലെ ഹിസാറിൽ കർഷകരോടൊപ്പം സംവദിച്ചശേഷം MFOI, VVIF കിസാൻ ഭാരത് യാത്രാ സംഘം സിർസയിലേക്ക് പുറപ്പെട്ടു. ഭംഗു ഗ്രാമത്തിലെ ഏക്കർഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കെവികെയും സംഘം സന്ദർശിച്ചു. ഏക്കർഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്‌ടറും കർഷകനുമായ സുഖ്‌ജിത് സിങ്ങുമായി സംഘം സംസാരിച്ചു.

കൂടുതൽ വാർത്തകൾ: ചിക്കൻ വില ഉയർന്നുതന്നെ! കേരളത്തിലെ കോഴിക്കർഷകർ വലയുന്നു

"കാർഷിക മേഖലയെ സജീവമായി മുന്നോട്ടു കൊണ്ടുപോകാനാണ് എന്റെ ആഗ്രഹം. കൃഷി വെറുമൊരു തൊഴിലല്ല, ജനങ്ങൾക്ക് ഭക്ഷണം നൽകുന്നു, ഒപ്പം പഴയകാലത്തെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. പുതിയ തലമുറയെ കാർഷിക സാങ്കേതിക വിദ്യകളും, കൃഷിയെ ബഹുമാനിക്കാനും പഠിപ്പിക്കണം", സിംഗ് കൂട്ടിച്ചേർത്തു.

കർഷകരെ ആദരിച്ച് കിസാൻ ഭാരത് യാത്ര

ഭദ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദർഭൻ, ബാപ്പ ഗ്രാമത്തിൽ നിന്നുള്ള സുഭാഷ് സർപഞ്ച്, ബുധ ഖേര ഗ്രാമത്തിൽ നിന്നുള്ള ഭഗവാൻ ദാസ് എന്നിവർക്ക് മാതൃകാ കർഷകർക്കുള്ള പ്രശംസാപത്രം നൽകി കിസാൻ ഭാരത് യാത്രാ സംഘം ആദരിച്ചു. പാരമ്പര്യവും കൃഷിയിലെ പുതുമയും തമ്മിലുള്ള ബന്ധം മനസിലാക്കാൻ യാത്രാ സംഘം സഹുവാല ഗ്രാമത്തിലെത്തി. ഓരോ ഗ്രാമത്തിലെയും മികച്ച കർഷകരെ കണ്ടെത്തി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്നതിലൂടെ കാർഷിക മേഖലയെ ശാക്തീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

English Summary: Kisan Bharat Yatra honoring farmers the journey begins from Hisar to Sirsa haryana
Published on: 10 February 2024, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now