Updated on: 4 December, 2020 11:19 PM IST

പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നു. റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമാണ് ക്ഷീര കര്‍ഷകരെകൂടെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ബാങ്കുകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അര്‍ഹതയുളള ക്ഷീര കര്‍ഷകര്‍ക്ക് മൂന്ന് മാസത്തെ പ്രവര്‍ത്തന മൂലധനം വായ്പയായി ലഭിക്കും.

കര്‍ഷകരുടെ പശുക്കളുടെ എണ്ണത്തിനനുസരിച്ച് വായ്പയുടെ പരിധിയും വര്‍ദ്ധിക്കും. 160000 രൂപ വരെയുളള വായ്പകള്‍ക്ക് ഈട് നല്‍കണ്ട. പരമാവധി മൂന്ന് ലക്ഷം രൂപവരെ ലഭിക്കും. തീറ്റ വസ്തുക്കള്‍, ഉപകരണങ്ങള്‍, തീറ്റപ്പുല്‍കൃഷി, വൈക്കോല്‍ എന്നിവ വാങ്ങി സൂക്ഷിക്കുന്നതിനാണ് പ്രധാനമായും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായം അനുവദിക്കുക. ക്ഷീര കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയില്‍  വായ്പ ലഭിക്കും.

Kisan Credit Card Financing is mainly for the purchase of food items, equipment, fodder and straw. Dairy farmers get loans at 4% interest.

ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കാവശ്യമായ പ്രാഥമിക വിവരങ്ങള്‍ അതത് ബാങ്ക് സ്വീകരിക്കുക. അര്‍ഹതയുളള ക്ഷീര കര്‍ഷകര്‍ക്ക്  ബന്ധപ്പെട്ട ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സമയബന്ധിതമായി ലോണ്‍ അനുവദിക്കും. പാലക്കാട് ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ സഹകരണത്തോടെ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 50000 ക്ഷീര കര്‍ഷകരെ ജൂലൈ 31 നകം ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാക്കും.The project will be implemented by the Dairy Development Department in association with Canara Bank, Palakkad lead bank.

വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ തൊട്ടടുത്തുളള ക്ഷീര സഹകരണ സംഘങ്ങളുമായോ ബന്ധപ്പെടാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗ പ്രതിരോധ പദ്ധതികളുമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

English Summary: Kisan Credit Card to be issued to Dairy Farmers in Palakkad District: By 31st July
Published on: 23 June 2020, 01:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now