കർഷകർക്കുവേണ്ടി ഏറെ പ്രയത്നിച്ച ഭാരതത്തിൻറെ മുൻപ്രധാനമന്ത്രി ആണ് ചൗധരി ചരൺസിംഗ് .
അദ്ദേഹത്തിൻറെ ജന്മദിനമായ ഡിസംബർ 23 നാം ദേശീയ കർഷക ദിനമായി ആചരിക്കുന്നു. അദ്ദേഹം കർഷകരുടെ നേതാവ് അഥവാ സുഹൃത്ത് എന്നാണ് അറിയപ്പെടുന്നത്. ഭാരതത്തിൻറെ അഞ്ചാമത്തെ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം.
അന്നം കൊണ്ടാണ് എല്ലാ ജീവജാലങ്ങളും ഉണ്ടായി നിലനിൽക്കുന്നത് .മണ്ണിൽനിന്നാണ് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാകുന്നത്. സമൂഹത്തിന് ആവശ്യമായത്ര ഭക്ഷണം ഉണ്ടാക്കുക എന്ന ദൈവീക കർമ്മമാണ് കർഷകർ അനുവർത്തിക്കുന്നത് .
ഇന്ത്യ പ്രധാനമായും ഒരു കാർഷിക രാജ്യമാണ്.
പ്രാചീനകാലം മുതൽ ഭാരതത്തിൻറെ കാർഷിക സംസ്കാരത്തിന്റെ മഹത്വം അംഗീകരിക്കപ്പെട്ടിരുന്നു.
സമൂഹത്തിനുവേണ്ടി കർഷകർ ചെയ്യുന്ന സേവനം എത്ര മഹത്വം ആണെന്ന് വർണിക്കാൻ ആർക്കും കഴിയില്ല, എന്നാൽ അവർക്ക് വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരം അതിനുദാഹരണമാണ്.
" നമ്മളുടെ മനസ്സും വയറും നിറയ്ക്കുന്ന കർഷകരുടെ മനസ്സും വയറും നിറയുന്നുണ്ടോ?"
തയ്യാറാക്കിയത്
ദൃശ്യ രെണിത്ത്
ഭവൻസ് വരുണ വിദ്യാലയ