കൊറോണ വൈറസ് അടക്കമുള്ള പകർച്ചവ്യാധികളായ പല മഹാമാരികളും മനുഷ്യരിലേക്ക് പകരുന്നത് മാംസാഹാരങ്ങൾ ശരിയായി പാകം ചെയ്യാതെ ഭക്ഷിക്കുന്നതുകൊണ്ടാണ്. വെജിറ്റേറിയൻ ആയവർക്ക് ഇതിനെ ഭയക്കേണ്ടതില്ലല്ലോ. കൂടാതെ, bad cholesterol, heart diseases, obesity, എന്നി പല രോഗങ്ങളും അധികമായി കാണുന്നത് non-veg കഴിക്കുന്നവരിലാണ്. അതിനും പുറമെ, vegetarian ആകുന്നതുകൊണ്ട് ജീവജാലങ്ങളെ സംരക്ഷിക്കാനും സാധിക്കുന്നു.
നടിയും, ഫിറ്റ്നസ് പ്രേമിയുമായ Shilpa Shetty Kundra, മനസ്സ് തുറക്കുന്നു. July 6 ലെ instagram ൽ share ചെയ്ത ഒരു പോസ്റ്റിലാണ് താൻ വെജിറ്റേറിയനായി മാറിയെന്ന് അവർ വെളിപ്പെടുത്തിയത്. തൻറെ മോനോടൊപ്പം കൃഷിത്തോട്ടത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ മാത്രമല്ല തൻറെ ഫാമിലിയും വെജിറ്റേറിയനായി മാറിയെന്ന് അവർ പറഞ്ഞു. ഒരു കാലത്ത് impossible ആയിരുന്ന കാര്യമാണ് ഇപ്പോൾ നടപ്പാക്കിയതെന്ന് അവർ അഭിപ്രായപ്പെട്ടു. Shilpa Shetty, മോൻ Viaan എന്നിവർ cauliflowers, bottle gourds, peas, എന്നിവ തോട്ടത്തിൽ നിന്ന് പറിക്കുന്നതായാണ് വീഡിയോയിൽ. വീഡിയോ ഷെയർ ചെയ്തതിൽ, ഇത് തൻറെ സ്വപ്ന സാക്ഷാത്കാരമാണെന്നും ഒരു കാലത്തും നടപ്പാക്കാൻ സാധിക്കാത്തതെന്ന് വിചാരിച്ച കാര്യമാണിതെന്നും അവർ എഴുതിയിരുന്നു.
വെജിറ്റേറിയൻ ആകുന്നതു കൊണ്ട് ജീവജാലങ്ങൾക്ക് പ്രയോജനമാകുമെന്ന് മാത്രമല്ല, heart disease, diabetes, obesity, എന്നി രോഗങ്ങൾ വരാതെ നമ്മളെ രക്ഷിക്കുന്നു. ഇതു കൊണ്ട് നമുക്കു മാത്രമല്ല ലോകത്തിനു തന്നെ നല്ല മാറ്റമാണ് ഉണ്ടാകുകയെന്ന് നടി പറഞ്ഞു.
Mangalorean ആയി ജനിച്ച ശിൽപയുടെ ഭക്ഷണത്തിൽ എപ്പോഴും fish, chicken, എന്നിവ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ yoga ചെയ്യാൻ തുടങ്ങിയതു തൊട്ടാണ് ഒരു വെജിറ്റേറിയൻ ആകാൻ തീരുമാനിച്ചതെന്ന് അവർ പോസ്റ്റിൽ എഴുതി. 45 വയസ്സായ തനിക്ക് അവസാനം തൻറെ ആഗ്രഹം സഫലമാക്കാൻ സാധിച്ചതായും അവർ വിവരിച്ചു.
കഴിഞ്ഞ കാലങ്ങളിൽ താൻ ഒരു harcore non-vegetarian ആയിരുന്നുവെന്നും, YouTube channel ൽ യഥേഷ്ടം non-veg recipes ഇട്ടിരുന്നവെന്നും ഇവർ സമ്മതിക്കുന്നു. പക്ഷെ അവയൊന്നും താൻ delete ചെയുന്നതല്ലെന്നും, ഇനി veg recipes ഇടുന്നതായിരിക്കുമെന്നും അവർ പറഞ്ഞു. ഈ പോസ്റ്റിലൂടെ ഞാൻ എൻറെ എല്ലാ സുഹൃത്തുക്കളെയും, താൻ വെജിറ്റേറിയനായ വിവരം അറിയിക്കുന്നുവെന്ന് ശിൽപ പറഞ്ഞു.
Know about the benefits of being a Vegetarian.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജനകീയ കൃഷിയുടെ വിളവെടുപ്പ് നടത്തി