Updated on: 18 July, 2022 6:15 PM IST
സാലറി അക്കൗണ്ടല്ല സേവിങ്സ് അക്കൗണ്ട്! മിനിമം ബാലൻസ്, പലിശ നിരക്ക് അറിയുക

പലർക്കും വലിയ വ്യക്തതയില്ലാത്ത കാര്യമാണ് സാലറി അക്കൗണ്ട് എന്നാൽ എന്താണെന്നതും, സേവിങ്സ് അക്കൗണ്ട് എന്നാൽ എന്താണെന്നതും. ഒരു വ്യക്തി പുതിയ കമ്പനിയിൽ ജോലിക്ക് ചേരുമ്പോൾ അയാൾക്ക് ശമ്പളം ലഭിക്കാനുള്ള അക്കൗണ്ട് ആദ്യം തുറക്കും. എല്ലാ മാസവും കമ്പനി ഈ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരിക്കും പണം നിക്ഷേപിക്കുന്നത്.

ഈ സാലറി അക്കൗണ്ട് നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ (Salary accounts and savings account) നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിൽ ഓരോ ജീവനക്കാരനും വ്യക്തമായി അറിഞ്ഞിരിക്കണം. കാരണം രണ്ട് അക്കൗണ്ടിന്റെയും പലിശ നിരക്ക് ഒന്നുതന്നെയാണോ, ഇവയുടെ മിനിമം ബാലൻസ് നിയമങ്ങൾ എന്നിവയെ കുറിച്ചും മനസിലാക്കണം. സാലറി അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദമായി ഇവിടെ വിവരിക്കുന്നു.

എന്താണ് സാലറി അക്കൗണ്ട്? (What is salary account?)

ഓരോ കമ്പനികളും ജീവനക്കാർക്കായി ശമ്പള അക്കൗണ്ട് തുറക്കുന്നു. സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും അവരുടേതായ ശമ്പള അക്കൗണ്ട് ലഭിക്കും. അതായത്, ജീവനക്കാരന് ഒരു വ്യക്തിഗത ശമ്പള അക്കൗണ്ടായാണ് ഇത് ലഭിക്കുന്നത്. ഇതിലേക്കാണ് മാസം തോറും ശമ്പളം എത്തുന്നത്.

എന്താണ് സേവിങ്സ് അക്കൗണ്ട്? (What is savings account)

ശമ്പളം ഉള്ളവർക്കും ഇല്ലാത്തവർക്കും സേവിങ്സ് അക്കൗണ്ട് തുടങ്ങാം. ശമ്പളമില്ലാത്ത ആളുകൾ അവരുടെ സാധാരണ ആവശ്യങ്ങൾക്കായി ഒരു സേവിങ്സ് അക്കൗണ്ട് തുറക്കുന്നു. ഇതിൽ നിന്ന് ഇവരുടെ നിക്ഷേപത്തിന് പലിശ ലഭിക്കുന്നു.

ജീവനക്കാരന്റെ ശമ്പളം ക്രെഡിറ്റ് ചെയ്യുന്നതിനായി കമ്പനിയ ആരംഭിക്കുന്ന അക്കൗണ്ടാണ് ശമ്പള അക്കൗണ്ട്. അതേ സമയം, ആധാർ കാർഡുള്ള, തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം നിക്ഷേപിക്കാം എന്ന ലക്ഷ്യത്തോടെ തുറക്കുന്ന ബാങ്ക് അക്കൗണ്ട് ആണ് സേവിങ്സ് അക്കൗണ്ട്.

മിനിമം ബാലൻസ് (Minimum balance)

സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. അതേസമയം, സേവിങ്സ് അക്കൗണ്ടിൽ കുറച്ച് മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. കുറച്ച് സമയത്തേക്ക് (സാധാരണയായി മൂന്ന് മാസം) സാലറി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തപ്പോൾ, ബാങ്ക് നിങ്ങളുടെ സാലറി അക്കൗണ്ട് ഒരു സാധാരണ സേവിങ്സ് അക്കൗണ്ടാക്കി മാറ്റുന്നു. ഇതിന് മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.

മറുവശത്ത്, നിങ്ങളുടെ സേവിങ്സ് അക്കൗണ്ട് ഒരു സാലറി അക്കൗണ്ടാക്കി മാറ്റുന്നത് പൂർണമായും ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

പലിശ നിരക്ക് (Interest rate)

സാലറി, സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒരുപോലെ തന്നെയാണ്.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം? (Who can open these accounts?)

ബാങ്കിൽ സാലറി അക്കൗണ്ട് ഉള്ള ഏതൊരു വ്യക്തിക്കും കോർപ്പറേറ്റ് സാലറി അക്കൗണ്ട് തുറക്കാവുന്നതാണ്. തൊഴിലുടമ ശമ്പള/ സാലറി അക്കൗണ്ട് തുറക്കുന്നു. മറുവശത്ത്, ഏതൊരു വ്യക്തിക്കും ഒരു സേവിങ് അക്കൗണ്ട് തുറക്കാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ:  12 പാസായവർക്ക് കാർഷിക രംഗത്ത് മികച്ച കരിയർ ഓപ്ഷനുകൾ: വിശദവിവരങ്ങൾ

English Summary: Know The Difference Between Savings Account And Salary Account In Details
Published on: 18 July 2022, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now