ത്രിതല പഞ്ചായത്ത് ഭരണമേൽക്കുന്ന ഏതൊരു ജനപ്രതിനിധിക്കും സ്വന്തം നാടിനെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും പറയാൻ ഏറെയുണ്ട്. ജങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ത്രിതലപഞ്ചായത്ത് സാരഥികളെ കേൾക്കാനുള്ള ഒരു തുറന്ന വേദിയൊരുക്കുകയാണ് കൃഷി ജാഗരൺ മാസിക.Know the (Pradhan) President എന്ന പരിപാടിയിലൂടെ.
സോഷ്യൽ മീഡിയ നൽകുന്ന പൊതുജനസമ്പർക്ക സൗകര്യത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നരീതിയിൽ ഉപയോഗിക്കുകയാണ് ഇന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന കാർഷിക മാസികയായ കൃഷിജാഗ്രൺ മാസിക.
നമ്മുടെ പ്രസിഡന്റിനെ അറിയുക എന്ന പുതിയ പരിപാടിയുടെ സമാരംഭം നാളെ വൈകിട്ട് നാലുമണിക്ക് തൽസമയംകാണാം കൃഷിജാഗ്രൻറെ ഫേസ്ബുക് പേജിലൂടെ . ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുമായി കൃഷിജാഗ്രൻ മാസികയുടെ എഡിറ്റർ ഇൻ ചീഫ്, മലയാളിയായ എം സി ഡൊമിനിക് സംസാരിക്കുന്നു.
ആലപ്പുഴയുടെ തീരപ്രദേശമായ മാരാരിക്കുളം ഡിവിഷനിൽ നിന്നും ജയിച്ചു വന്ന കെ ജി രാജേശ്വരി , മുൻ മാരാരിക്കുളം തെക്കു പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായി 15 വർഷക്കാലം പൊതുപ്രവർത്തന പരിചയമുള്ള ആളാണ്. അതിനു മുൻപ് സ്വയം സഹായ സംഘങ്ങളിലൂടെയും
കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യപ്രവർത്തനനത്തിലും സ്ത്രീപ്രശ്ങ്ങളിലും ഇടപെട്ടുള്ള പരിചയം. വർഷങ്ങളായുള്ള സജീവ രാഷ്ട്രീയ പ്രവർത്തന പരിചയം ഇതെല്ലാമുള്ള ആലപ്പുഴയുടെ ഓരോ മുക്കും മൂലയും അറിയുന്ന ആലപ്പുഴയുടെ സ്വന്തം ജില്ലാ പഞ്ചായത്ത് സാരഥിക്ക് നാടിന്റെ വികസനത്തെക്കുറിച്ചും
പുരോഗത്തിയെക്കുറിച്ചും നിരവധി കാര്യങ്ങൾ പറയാനുണ്ട്. കൃഷിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കേരളം സർക്കാരിന്റെ നയങ്ങൾ പിന്തുടരുന്ന ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ വാക്കുകൾക്കായി നമുക്ക് കാതോർക്കാം. അതിനു മാത്രമായാണ് കൃഷിജാഗരൻ ഒരു തുറന്ന വേദി ഒരുക്കുന്നത്. നാളെ മുതൽ എല്ലാ ചൊവ്വാഴ്ചയും എന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത് സാരഥികളുമായി സംസാരിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നേട്ടം കൊയ്ത് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പ്രവാസി ജൈവ പച്ചക്കറി കൃഷി