Updated on: 25 October, 2022 6:30 PM IST
കർഷകർക്കിടയിലേയ്ക്ക് "കൃഷിദർശൻ"; പരിപാടിക്ക് ജില്ലയിൽ ഇന്ന് തുടക്കം

തൃശ്ശൂർ: കൃഷിവകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന കൃഷിദർശൻ പരിപാടിക്ക് ജില്ലയിൽ ഇന്ന് (ഒക്ടോബർ 25) തുടക്കം. ഒല്ലൂക്കര ബ്ലോക്കിലാണ് 29 വരെ നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ആദ്യ കൃഷിദർശൻ സംഘടിപ്പിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: പൈനാപ്പിളിന് വളമിടാനും കീട രോഗ നിയന്ത്രണത്തിനും ഡ്രോണ്‍ സംവിധാനവുമായി മൂവാറ്റുപുഴ കൃഷിവകുപ്പ്

മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ഗ്രൗണ്ടിൽ റവന്യൂമന്ത്രി കെ രാജൻ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്ത് ജില്ലയിലെ കൃഷിദർശൻ പരിപാടികൾക്ക് തുടക്കം കുറിക്കും. അഞ്ച് ദിവസങ്ങളിലായി നടത്തുന്ന കാർഷിക പ്രദർശനത്തിൽ കാർഷിക സർവകലാശാല ഉൾപ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ,  മേയർ എം കെ വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ കെ സിനിയ തുടങ്ങിയവർ പങ്കെടുക്കും. ഒല്ലൂക്കര ബ്ലോക്കിലെ കർഷകരും കർഷക തൊഴിലാളികളും അവതരിപ്പിക്കുന്ന നാടൻ കലാപരിപാടികൾ ഉണ്ടാകും.

26ന് ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുമായി കർഷകർ കൂടിക്കാഴ്ച നടത്തും. 27 ന് കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ-മണ്ണ് പര്യവേക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സംഘം 5 ടീമുകളായി തിരിഞ്ഞ് ഓരോ പഞ്ചായത്തിലെയും കൃഷിയിടങ്ങൾ സന്ദർശിക്കും. സന്ദർശന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 28ന് കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സംഘം കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും. സായാഹ്നങ്ങളിൽ കൃഷിമന്ത്രി പങ്കെടുക്കുന്ന ഭവന കൂട്ടായ്മയും സാംസ്കാരിക പരിപാടികളും ഉണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പരിശോധന എങ്ങനെ നടത്താം

29ന് രാവിലെ കൃഷിദർശന്റെ ഭാഗമായുള്ള യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും വകുപ്പ് മേധാവികളുമായി കൃഷിമന്ത്രി കൂടിക്കാഴ്ച നടത്തും. ഒല്ലൂക്കര ബ്ലോക്കിന്റെ അടുത്ത നാല് വർഷത്തേയ്ക്കുള്ള

"വിഷൻ ഒല്ലൂക്കര 2026" അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി കാർഷിക പദ്ധതികളുടെ ഏകോപനം, മൂല്യവർദ്ധിത കൃഷി സാധ്യതകൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്യും.

29ന് രാവിലെ 11 മണിക്ക് കൃഷിമന്ത്രി നേരിട്ട് ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരമാർഗങ്ങൾ കൈക്കൊള്ളുന്ന കർഷക അദാലത്ത് നടക്കും. വൈകുന്നേരം 3.30ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെ സംഗമം നടക്കും. ഘോഷയാത്രയെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പട്ടികജാതി വികസന  മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ.ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ബ്ലോക്കിലെ മാതൃക ഹരിത പോഷക ഗ്രാമ പ്രഖ്യാപനവും ബ്ലോക്കിലെ സ്മാർട്ട് കൃഷിഭവൻ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.

English Summary: Krishi Darshan program has started today (October 25) in Trissur
Published on: 25 October 2022, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now