Updated on: 25 June, 2023 3:39 PM IST
കാനഡയിലെ IFAJ മാസ്റ്റർ ക്ലാസിൽ പങ്കെടുത്ത് കൃഷി ജാഗരൺ

കാനഡയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ ജേണലിസ്റ്റ്സ് (IFAJ) കോൺഫറൻസിൽ കൃഷി ജാഗരണും പങ്കാളിയായി. ഈ മാസം 24ന് ആരംഭിച്ച IFAJ മാസ്റ്റർ ക്ലാസ് ആൻഡ് യംഗ് ലീഡേഴ്‌സ് പ്രിലിമിനറി പ്രോഗ്രാം ജൂലൈ 3 വരെ തുടരും. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം.സി. ഡൊമിനിക് പരിപാടിയിൽ പങ്കെടുത്തു. 

കൂടുതൽ വാർത്തകൾ: പദവികളിൽ നിന്നും പടിയിറക്കം, ഇനി കാർഷിക ജീവിതത്തിലേക്ക്; പി സദാശിവത്തിൻ്റെ ജീവിത യാത്ര!

IFAJ മാസ്റ്റർ ക്ലാസ് & യംഗ് ലീഡേഴ്‌സ് പ്രിലിമിനറി പ്രോഗ്രാം..

IFAJ അഫിലിയേറ്റ് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെയും വിദഗ്ധരെയും ആദരിക്കുന്നതിനാണ് IFAJ-Alltech യംഗ് ലീഡേഴ്‌സ് ഇൻ അഗ്രികൾച്ചറൽ ജേണലിസം അവാർഡ് നൽകുന്നത്. മാത്രമല്ല, IFAJ യോഗത്തിൽ തന്നെ അവർക്കുവേണ്ട പരിശീലനം, നെറ്റ്‌വർക്കിംഗ് എന്നിവ നേടാനും സാധിക്കും.

അവാർഡ് ജേതാക്കൾ ബൂട്ട് ക്യാപിലും ക്ലാസ് റൂം പരിശീലന സെഷനുകളിലും പങ്കെടുക്കും. നേതൃത്വം, നെറ്റ്‌വർക്കിംഗ്, റിപ്പോർട്ടിംഗ് എന്നീ മേഖലകളിലെ അഭിരുചി കൂടുതൽ വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലന സമയത്ത് അവാർഡ് ജേതാക്കൾ എഴുതുന്ന വാർത്തകൾ IFAJ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, ടൂർ ദിനം, കോൺഗ്രസ് ഓപ്പണിംഗ് എന്നിവ ഉൾപ്പെടുന്നു. കോർട്ടെവയും ആൾടെക്കുമാണ് പരിപാടിയുടെ സ്പോൺസർമാർ.

IFAJ പരിപാടിയിലെ പ്രമുഖർ..

അഡാൽബെർട്ടോ റോസി (സെക്രട്ടറി ജനറൽ IFAJ), സ്റ്റീവ് വെർബ്ലോ (വൈസ് പ്രസിഡന്റ് IFAJ), ലാറിസ കാപ്രിയോട്ടി (മീഡിയ റിലേഷൻസ് കൺസൾട്ടന്റ്), ബ്രെട്ടൺ ഡേവി (കമ്മ്യൂണിക്കേഷൻസ് ലീഡർ), ജോർജിയ ചിരോംബോ (മലാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണൽ ഇസം മലാവി), മെഴുകനാൽ ചെറിയാൻ ഡൊമിനിക് (കൃഷി ജാഗരൺ ഇന്ത്യ), ഉലാൻ എഷ്മതോവ് (ഫ്രീലാൻസ് ജേണലിസ്റ്റ് കിർഗിസ്ഥാൻ), മുസ്തഫ കമാര (സോളിഡാരിഡാഡ് വെസ്റ്റ് ആഫ്രിക്ക സിയറ ലിയോൺ).

English Summary: Krishi Jagaran attending the IFAJ Master Class in Canada
Published on: 25 June 2023, 03:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now