കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന Millionaire Farmers of India 2023 (MFOI) ലോഗോ& ട്രോഫി പ്രകാശനം ചാണക്യപുരിയിലെ അശോക് ഹോട്ടലിൽ നടന്നു. വൈകുന്നേരം 7 മണിക്ക് അരംഭിച്ച പരിപാടിയിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല; കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിലെ നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റിയുടെ (NRAA) സിഇഒ ഡോ. അശോക് തൽവായി; നീതി ആയോഗ് മെമ്പർ രമേഷ് ചന്ദ് എന്നിവർ വിശിഷ്ടാതിഥികളായി.
കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ കൃഷി ജാഗരൺ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നൽകുകയും പ്രസംഗിക്കുകയും ചെയ്യുന്നു.
കൃഷി ജാഗരൺ മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്ക് സ്വാഗത പ്രസംഗം നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു.ശേഷം കൃഷി ജാഗരണിൻ്റെ നാൾ വഴികളെക്കുറിച്ചുള്ള വീഡിയോ അതിഥികൾക്കായി കാണിച്ചു.
തുടർന്ന്, Millionaire Farmers of India 2023 ലോഗോ പ്രകാശനം കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറും എംസി ഡൊമിനിക്ക് നടത്തി.
എന്താണ് Millionaire Farmers of India, MFOI അവാർഡിൽ പരിഗണിക്കപ്പെടുന്ന വിഭാഗങ്ങളെക്കുറിച്ചുള്ള വീഡിയോയും പ്രകാശനം ചെയ്തു.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് MFOI അവാർഡിനെക്കുറിച്ചുള്ള തൻ്റെ കാഴ്ച്ചപ്പാട് വെളിപ്പെടുത്തുകയും, നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ മുൻ ഡയറക്ടർ ജനറൽ ഡോ. മോണി മദസ്വാമി MFOI -ക്ക് എങ്ങനെ ആരംഭം കുറിച്ചു എന്നും സംസാരിച്ചു. തുടർന്ന് വിവിധ അതിഥികളുടെ പ്രഭാഷണവും നടന്നു.
MFOI അവാർഡ് പ്രധാന വിഭാഗം
1. മില്യണയർ ഹോർട്ടികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ
2. മില്യണയർ ഫീൽഡ് ക്രോപ് ഫാർമർ ഓഫ് ഇന്ത്യ
3. മില്യണയർ ഫ്ലോറികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ
4. മില്യണയർ കോട്ടൺ ഫാർമർ ഓഫ് ഇന്ത്യ
5. മില്യണയർ ക്യാഷ് ക്രോപ്സ് ഫാർമർ ഓഫ് ഇന്ത്യ
6. മില്യണയർ ഡയറി ഫാർമർ ഓഫ് ഇന്ത്യ
7. മില്യണയർ പൗൾട്രി ഫാർമർ ഓഫ് ഇന്ത്യ
8. മില്യണയർ അനിമൽ ഹസ്ബൻഡറി ഫാർമർ ഓഫ് ഇന്ത്യ
തുടങ്ങി 27 ഓളം വിഭാഗങ്ങളിലായാണ് അവാർഡ് കൊടുക്കുന്നത്.