കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന മഹീന്ദ്ര ട്രാക്ടേഴ്സ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് കിസാൻ ഭാരത് യാത്രയുടെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോഗ്പൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ സമൃദ്ധ് കിസാൻ ഉത്സവ് സംഘടിപ്പിക്കുന്നു.
ജനുവരി 9 ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ "റാബി വിളകളിലെ രോഗങ്ങളും കീടനിയന്ത്രണവും, ട്രാക്ടർ വ്യവസായത്തിലെ നൂതനമായ ട്രാക്ടർ പരിപാലനവും മില്ലറ്റ് കൃഷിയും" എന്ന വിഷയത്തിൽ ചർച്ചയും നടക്കും. പരിപാടിയിൽ നിരവധി കർഷകർ പങ്കെടുക്കും, കൂടാതെ നിരവധി കമ്പനികളും, കർഷകർക്ക് സ്റ്റാളുകളും ഒരുക്കാം. മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ പങ്കെടുക്കുന്നുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
കൃഷി ജാഗരൺ - 9711141270
നിഷാന്ത് താക് - 9953756433
പരീക്ഷിത് ത്യാഗി - 9891334425
MFOI VVIF കിസാൻ ഭാരത് യാത്ര 2023-24
MFOI കിസാൻ ഭാരത് യാത്ര 2023 ഡിസംബർ മുതൽ 2024 നവംബർ വരെ രാജ്യത്തുടനീളം സഞ്ചരിക്കാൻ ലക്ഷ്യമിടുന്നു, ഇത് ഒരു ലക്ഷത്തിലധികം കർഷകരിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയിട്ടാണ് ലക്ഷ്യം വെക്കുന്നത്. ഈ യാത്ര രാജ്യത്തുടനീളമുള്ള സംസഥാനങ്ങളിലേക്കും എത്തിച്ചേരും.
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023 മഹീന്ദ്ര ട്രാക്ടർ പദ്ധതിയുടെ ആദ്യ ദിനത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പരിപാടിയുടെ ഭാഗമായി. അദ്ദേഹം കർഷകർക്ക് നിരവധി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
നമ്മൾ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദിപ്പിക്കണമെന്നും വൈകിട്ട് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. വളം, വിത്ത് ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചു. നമ്മുടെ നാട്ടിലെ ഉൽപന്നങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം നടത്തണം എന്നും അദ്ദേഹം വ്യക്തമാക്കി.
MFOI
കൃഷി ജാഗരണും മഹീന്ദ്ര ട്രാക്ടേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ്. കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കുന്ന കർഷകർക്കാണ് അവാർഡ്സ് ലഭിക്കുന്നത്.