Updated on: 22 March, 2023 4:56 PM IST
Krishi Jagran to host Krishi Sanyantra in Odisha

ഒഡീഷയിലെ കർഷകർക്കും അഗ്രി പ്രൊഫഷണലുകൾക്കുമായി ത്രിദിന പരിപാടിയായ കൃഷി സന്യന്ത്ര സംഘടിപ്പിക്കാനൊരുങ്ങി കൃഷി ജാഗരൺ. 2023 മാർച്ച് 25 മുതൽ 27 വരെ ഒഡീഷയിലെ ബാലസോറിലെ കുരുഡ ഫീൽഡിലാണ്, ത്രിദിന പരിപാടിയായ കൃഷി സന്യന്ത്ര സംഘടിപ്പിക്കുന്നത്. ഈ ഇവന്റിൽ പങ്കെടുക്കുന്നവർക്ക് ഗുണനിലവാരമുള്ള ഉൽപ്പാദനം, വിപണിയിലേക്കുള്ള പ്രവേശന സാധ്യതകൾ, കൃഷിയിലെ പുതിയ സാങ്കേതികവിദ്യകൾ, കർഷകരെ പിന്തുണയ്ക്കുന്നതിൽ സർക്കാരിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെമിനാറുകളിലും സെഷനുകളിലും പങ്കെടുക്കാം. കർഷകരെയും കാർഷിക വിദഗ്ധരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവന്ന്, കാർഷിക രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകളും, കണ്ടുപിടുത്തങ്ങളും ചർച്ച ചെയ്യുമെന്ന് ഇവന്റ് വാഗ്ദാനം ചെയ്യുന്നു. 

കൃഷി സന്യന്ത്രയുടെ പ്രധാന ലക്ഷ്യം:

ഒഡീഷയുടെ കാർഷിക വ്യവസായത്തെ സ്വയം പര്യാപ്തമാക്കുന്നതിൽ കർഷകരുടെ കഴിവ് വർധിപ്പിക്കുകയാണ് കൃഷി സന്യന്ത്ര മൂലം മേള ലക്ഷ്യമിടുന്നത്.  മാർച്ച് 25 ന് നടക്കുന്ന മഹത്തായ ഉദ്ഘാടന ചടങ്ങോടെ പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, മൃഗസംരക്ഷണ സഹമന്ത്രി പർഷോത്തം രൂപാല, പാർലമെന്റ് അംഗവും കേന്ദ്ര ഡയറിയും ഫിഷറീസും അംഗവുമായ പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയവരുടെ ഇന്ത്യൻ കാർഷിക മേഖലയിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന്റെ തിളക്കം കൂട്ടുന്നു. 

കൃഷി സന്യന്ത്രയിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ്സ് എക്സിബിഷനുകൾ, മാധ്യമ പ്രവർത്തകരുമായി സംവദിക്കാനും ഇത് അവസരമൊരുക്കും. ഈ ചടങ്ങിൽ കർഷകർക്ക് വേണ്ട സൗകര്യങ്ങൾ കൃഷി ജാഗരൺ ഒരുക്കുന്നു, അതോടൊപ്പം സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാൻ  കർഷകർക്ക് അവസരമുണ്ട്. രാജ്യത്തെ കാർഷിക സമൂഹത്തിന് അനുകൂലമായ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്താനും, അതോടൊപ്പം സംസ്ഥാനത്തെ നിരവധി കാർഷിക ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരും ഈ മേളയിൽ പങ്കെടുക്കും. 

ഒഡീഷയിലെ കർഷക സമൂഹം നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ കൃഷി സന്യന്ത്ര വളരെ പ്രാധാന്യമർഹിക്കുന്നു. കാർഷിക വ്യവസായത്തിൽ ഉടനീളമുള്ള വിദഗ്ധരെയും പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കൃഷിയിൽ കൂടുതൽ സഹകരണപരവും സുസ്ഥിരവുമായ സമീപനം വളർത്തിയെടുക്കാൻ കൃഷി ജാഗരൺ ആഗ്രഹിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: Milk price rising: കഴിഞ്ഞ 6 മാസമായി പാലിന്റെ വില ഉയരുന്നു...

English Summary: Krishi Jagran to host Krishi Sanyantra in Odisha
Published on: 20 March 2023, 04:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now