Updated on: 17 December, 2022 11:45 AM IST
Krishi Jagran Wins 'Agri India Startup Assembly & Awards 2022' at Globoil & Sugar Summit in Goa

ഡിസംബർ 16ന് ഗോവയിൽ നടന്ന ആദ്യ അഗ്രി ഇന്ത്യ സ്റ്റാർട്ടപ്പ് അസംബ്ലി & അവാർഡ് ദാന ചടങ്ങിൽ (AISAA) ടെഫ്‌ലയുടെ ഗ്ലോബോയിൽ ഇന്ത്യ, 'കാർഷിക വ്യവസായത്തിലെ നിരന്തരമായ സംഭാവനയ്ക്ക്' കൃഷി ജാഗരണിനെ ആദരിച്ചു. മുഖ്യാതിഥി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജിതേന്ദർ ജുയാൽ അവാർഡ് എം സി ഡൊമിനിക്കിന് കൈമാറി, ആദരിച്ചു. എംസി ഡൊമിനിക്കിന്റെ ദർശനം, 26 വർഷമായി കൃഷി ജാഗരൺ നടത്തിയ ജൈത്ര യാത്ര ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്, എന്ന് അദ്ദേഹം പറഞ്ഞു. 

യുകെ ആസ്ഥാനമായുള്ള എപിഎസി ഇൻസൈഡർ മാഗസിൻ 2022ലെ എപിഎസി ബിസിനസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചപ്പോൾ, അതിൽ കൃഷി ജാഗരണിനെ ‘മികച്ച കാർഷിക വാർത്താ പ്ലാറ്റ്ഫോം 2022(The Best Agri Media Platform 2022)’ ആയി തിരഞ്ഞെടുത്തു. 25-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിന്റെ ആദ്യ വർഷത്തിൽ, AISAA-യിൽ നിന്ന് അഗ്രി അവാർഡ് ആദ്യമായി സ്വീകരിക്കുന്നതിൽ അഭിമാനവും അതിലേറെ കൂടുതൽ ആത്മവിശ്വാസവും ഒപ്പം ഒരു പ്രേത്യക പദവിയും ആംഗീകാരവും ലഭിച്ചപോലെ അനുഭവപ്പെടുന്നു, ഒപ്പം ഞങ്ങളുടെ വിശ്വാസം അംഗീകരിച്ചതിന് വ്യവസായ സ്ഥാപനങ്ങളോട് ഞങ്ങളുടെ നന്ദിയും അഭിന്ദനനവും അർപ്പിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായത്തിന്റെ ക്രീം ഡി ലാ ക്രീമിന് ഇടയിൽ അഭിമാനകരമായ അവാർഡ് നേടിയ ശേഷം എം സി ഡൊമിനിക്ക്; എഡിറ്റർ-ഇൻ-ചീഫ്, കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡ് പറഞ്ഞു.  

ലോകത്തിലെ ഏറ്റവും വലിയ അഗ്രി-ഫുഡ് ട്രേഡ് ഇവന്റുകളിലൊന്നായ ടെഫ്‌ലയുടെ ഗ്ലോബോയിൽ ഇന്ത്യ, ഡിസംബർ 16, 17 തീയതികളിൽ ഗോവയിലെ ഡോണ സിൽവിയ റിസോർട്ടിൽ അതിന്റെ 25 വർഷത്തെ യാത്ര ആഘോഷിക്കുന്നു. ടെഫ്‌ലയുടെ ഗ്ലോബോയിൽ ഇന്ത്യ, പ്രധാനമായും ഭക്ഷ്യ എണ്ണയിലും അനുബന്ധ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗ്രിബിസിനസിലെ സംഭാവനകൾക്ക്, കാർഷിക വ്യവസായത്തിലെ വിശിഷ്ടമായ പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കാനും അംഗീകരിക്കാനും ആദരിക്കാനും ഗ്ലോബോയിൽ അവാർഡുകൾ ഒരു അവസരമാണ്.  അഗ്രി ഇന്ത്യ സ്റ്റാർട്ടപ്പ് അസംബ്ലി & അവാർഡുകളുടെ ആഭിമുഖ്യത്തിൽ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെ ഈ വർഷം ആദരിച്ചു.  കോൺഫറൻസിൽ, ഇന്ത്യയുടെ സുപ്രീം കോടതി അഭിഭാഷകനും ഇന്റർനാഷണൽ അഗ്രിബിസിനസ് മൂല്യ ശൃംഖല വിദഗ്ധനുമായ വിജയ് സർദാന, ബന്ധപ്പെട്ടവരിൽ നിന്നുള്ള ഒന്നിലധികം വിശിഷ്ട വ്യക്തികളുമായും പങ്കാളികളുമായും 'അഗ്രി-ഫുഡ് ഇൻഫ്രാ-ലോജിസ്റ്റിക്സ് - സപ്ലൈ ചെയിൻ-വെയർഹൗസിംഗ്-അഗ്രി വാല്യൂ ചെയിൻ നിക്ഷേപങ്ങൾ' ചർച്ച ചെയ്യുന്ന ബിസിനസ് സെഷൻ II മോഡറേറ്റ് ചെയ്തു.

അതിഥി പാനലിസ്‌റ്റുകൾ 'ലോക വിശപ്പിന്റെ' സുപ്രധാന വിഷയങ്ങളെക്കുറിച്ചും വിതരണ മൂല്യ ശൃംഖല മെച്ചപ്പെടുത്തുന്നതിൽ കാർഷിക സമൂഹത്തിന് എങ്ങനെ സഹായകമാകാമെന്നും വെളിച്ചം വീശുന്നു. ഒറിഗോ കമ്മോഡിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റ് രാജീവ് യാദവ് പറഞ്ഞു: “ഇന്ത്യയിൽ ധാരാളം വയറുകൾ പട്ടിണി കിടക്കുന്നു, ഈ ഭക്ഷ്യധാന്യ പരിപാലനത്തിനും നേരെയുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയുമെങ്കിൽ, എനിക്ക് ഉറപ്പുണ്ട്. വികസ്വര രാഷ്ട്രത്തിൽ നിന്ന് വികസിത രാഷ്ട്രത്തിലേക്ക് ഇന്ത്യ എത്തും, എന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കാഠ്മണ്ഡുവിൽ നടന്ന സൗത്ത് ഏഷ്യ അഗ്രി ഉച്ചകോടിയിൽ പങ്കെടുത്ത പ്രമുഖരുടെ അഭിസംബോധനകൾക്കൊപ്പം ഇന്ത്യയുടെ ഗവ. ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ ജിതേന്ദർ ജുയാലിന്റെ സാന്നിധ്യത്തിൽ ടെഫ്‌ല മാനേജിംഗ് ഡയറക്ടർ ശ്രീ. കൈലാഷ് സിംഗ് മുഖ്യ സെഷൻ ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: ഈ വർഷം 286.5 ലക്ഷം ഹെക്ടറിൽ ഗോതമ്പ് വിതച്ചു കർഷകർ!

English Summary: Krishi Jagran Wins 'Agri India Startup Assembly & Awards 2022' at Globoil & Sugar Summit in Goa
Published on: 17 December 2022, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now