കൃഷി ജാഗരണിൻ്റെ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, ഗോവിന്ദ് ബല്ലഭ് പന്ത് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ്, ഡോ. വൈ.എസ്.ആർ. ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, ബീഹാർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഡോ യശ്വന്ത് സിംഗ് പർമർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി, കർണാടക വെറ്ററിനറി, ആനിമൽ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റി, പ്രൊഫസർ ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി ഉൾപ്പെടെ നിരവധി പ്രശസ്ത കാർഷിക സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
NSAI, നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ, ക്രോപ്പ് ലൈഫ് ഇന്ത്യ, ACFI, Agro Chem Association of India എന്നിവയാണ് പിന്തുണച്ചിരിക്കുന്ന അസോസിയേഷനുകൾ, ട്രാക്ടർ ന്യൂസും അഗ്രികൾച്ചർ വേൾഡുമാണ് മാധ്യമ പങ്കാളികൾ.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവാർഡ് നിശയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.
MFOI യുടെ കർട്ടൻ റൈസർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇന്ത്യൻ മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യബന്ധനം എന്നിവയുടെ സഹമന്ത്രി പർഷോത്തം രൂപാലയാണ്, ഇദ്ദേഹമാണ് ട്രോഫിയും ലോഗോയും പ്രകാശനം ചെയ്തത്. MFOI യുടെ കീഴിൽ, വർഷങ്ങളായി മറഞ്ഞിരിക്കുന്ന കർഷകർക്ക് അംഗീകാരം ലഭിക്കും.