മത്സരപരീക്ഷകളിൽ ഒട്ടനവധി ചോദ്യങ്ങളാണ് കാർഷികമേഖലയിൽ കടന്നുവരുന്നത്. ഇത്തരം കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പലപ്പോഴും റാങ്ക് നിർണയത്തിൽ പ്രധാനമാണ്. അത്തരം ചില ചോദ്യങ്ങളാണ് ഇവിടെ ചുവടെ നൽകുന്നത്.
1. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവ പച്ചക്കറി ഗ്രാമപഞ്ചായത്ത് ഏത്?
കഞ്ഞിക്കുഴി
2. ഇന്ത്യയിലെ ആദ്യത്തെ മൂപ്പ് കുറഞ്ഞ നെല്ലിനം?
അന്നപൂർണ
3. ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്ന രീതി?
വിളപര്യയം
4. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
ഇടുക്കി
5. കോയമ്പത്തൂർ ലോങ്ങ് ഏത് വിളയുടെ വിത്തിനമാണ്?
പാവയ്ക്ക
6. ഏറ്റവും നല്ല ഫാം ജെൺണിലിസ്റ്റിനു കേരള സർക്കാർ നൽകുന്ന അവാർഡ്?
കർഷക ഭാരതി
7. ലോക്ക് ഡൗൺ ദിനങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കാൻ ജീവനി പദ്ധതി കർഷക ക്ഷേമ വകുപ്പ് ആരംഭിച്ച ജില്ല?
കോട്ടയം
8. കേരള ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ?
മഞ്ജു വാര്യർ
9. കേരളം: മണ്ണും മനുഷ്യനും എന്ന ഗ്രന്ഥം എഴുതിയതാര്?
ഡോ:തോമസ് ഐസക്
10. 800 കിലോമീറ്റർ ദൂരത്തിൽ ഹെർബൽ റോഡ് നിർമ്മിക്കാൻ പോകുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
ഇനിയും ഇത്തരം ചില ചോദ്യങ്ങളുമായി ഞങ്ങൾ വീണ്ടും വരും. കാർഷിക സംബന്ധമായ അറിവുകൾ നേടൂ.. വിജയം കൈവരിക്കും..