ഉത്തരം:
ഖേദ കർഷക സമരവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമരസേനാനി ആണ് മോഹൻലാൽ പാണ്ഡ്യ. ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഭൂമിയിൽ നിന്ന് സവാള വിളവെടുത്തതിനാൽ ആണ് അദ്ദേഹത്തെ ഗാന്ധിജി 'ഉള്ളി കള്ളൻ (Dungli chor)' എന്ന് വിളിച്ചത്.
കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ ആനുകാലിക ചോദ്യങ്ങൾ പരിചയപ്പെടാം.
1. പത്തായം എന്ന പേരിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വരുന്ന ജില്ല?
കാസർഗോഡ്
2. ഇന്ത്യയിൽ ആദ്യമായി "ഡിജിറ്റൽ ഗാർഡൻ" ആരംഭിച്ച സർവ്വകലാശാല?
കേരളം
3. കേരളത്തിലെ ആദ്യത്തെ നാട്ടു മാവ് പൈതൃക പ്രദേശം?
കണ്ണപുരം,കണ്ണൂർ
4. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിത കേരള മിഷനും ചേർന്ന് തരിശുഭൂമി കാർഷിക സമ്പന്നമാക്കാൻ ആരംഭിച്ച പദ്ധതി?
ദേവ ഹരിതം
5. മത്സ്യഫെഡ് കെഎസ്എഫ്ഇ യുമായി ചേർന്ന് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠനത്തിനു വേണ്ടി ആരംഭിച്ച ഓൺലൈൻ പഠന പദ്ധതി?
പ്രതിഭാ തീരം
6. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടിൽ ഒരു തോട്ടം നടപ്പിലാക്കിയ ജില്ല?
പാലക്കാട്
7. കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത്?
മാടപ്പള്ളി,കോട്ടയം
8. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ല?
തിരുവനന്തപുരം
9. കേരളത്തിൽ ആദ്യമായി ഇ -പ്ലാറ്റ്ഫോം വഴി വനിതാ കർഷകർക്ക് പശുക്കളെ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത്?
അട്ടപ്പാടി
10. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച ആദ്യത്തെ മറൈൻ ആംബുലൻസ്?
പ്രതീക്ഷ
ഇനിയും ഇത്തരം ചില ചോദ്യങ്ങളുമായി ഞങ്ങൾ വീണ്ടും വരും. കാർഷിക സംബന്ധമായ അറിവുകൾ നേടൂ.. വിജയം കൈവരിക്കും..