Updated on: 4 December, 2020 11:18 PM IST

വാട്സാപ്പ് കൂട്ടായ്മയിലൂടെ ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഒരുപറ്റം കൃഷിക്കാർ. ജൈവവളംമാത്രം ഉപയോഗിച്ച് വീട്ടിൽ വളർത്തുന്ന പച്ചക്കറികളുടെ വിത്തുകൾ ശേഖരിച്ച് വളരെ ശ്രദ്ധയോടെ അത് വളർത്തി തൈകളാക്കി നൽകുകയാണ് ഈ കൃഷിക്കൂട്ടം.കൊല്ലം പള്ളിമുക്ക് സ്വദേശി ഹസീനയുടെ നേതൃത്തിലാണ് 184 അംഗ വാട്‌സ് ആപ്പ് കൂട്ടായ്മ. വീട്ടില്‍ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികള്‍ വില്‍ക്കാന്‍ ഒരിടം കണ്ടെത്തുവാനുളള ശ്രമത്തില്‍ നിന്നാണ് ഇന്ന് ഒരുവിധം വളര്‍ന്ന മികച്ച തൈകള്‍ വില്‍ക്കാനുള്ള ഒരിടം തുടങ്ങാനായത്. കൊല്ലം കപ്പലണ്ടി മുക്കിനോട് ചേര്‍ന്ന് ഒരു വീട്ടു പുരയിടത്തില്‍ ഏകദേശം 20 സെന്റോളം വരുന്ന ഭൂമി കൃഷിയിടമായി കണ്ടെത്തിയാണ് തൈ വില്പന. ദിവസങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് സൂക്ഷ്മതയോടെ വിത്തുകൾ കിളിർപ്പിക്കുന്നത്. ഇത് മറ്റുള്ളവർക്കും പ്രയോജനപ്രദമാക്കാനായിട്ടാണ് വിൽപ്പന തുടങ്ങിയത്. വെണ്ട, തക്കാളി, വഴുതന, പയർ, മുളക്, വെള്ളരി തുടങ്ങി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പച്ചക്കറികൾമാത്രമല്ല ഇവർ തൈകളാക്കുന്നത്.വെണ്ടയുടെയും തക്കാളിയുടെയും വഴുതനയുടെയുമൊക്കെ നിരവധി സങ്കരയിനങ്ങൾ, നമ്മൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തതും എന്നാൽ ഔഷധഗുണം ഏറെയുള്ളതുമായ ഇലവർഗങ്ങൾ, തണുപ്പുകാലാവസ്ഥയിൽമാത്രം വളരുന്ന പച്ചക്കറികൾ തുടങ്ങി വിവിധങ്ങളായ തൈകൾ ഇവർ ഉത്‌പാദിപ്പിക്കുന്നുണ്ട്. ഇവയൊക്കെ എങ്ങനെ പരിപാലിക്കണമെന്നും ഉപഭോക്താക്കൾക്ക് പറഞ്ഞുകൊടുക്കും.

വളര്‍ന്ന തൈകള്‍ക്ക് 5 രൂപയും വ്യത്യസ്തമായ അപൂര്‍വ്വ ഇനം പച്ചക്കറികളുടെയും ഇലവര്‍ഗ്ഗ ചെടികളുടെയും തൈകള്‍ക്ക് 10 രൂപയും 15 രൂപയുമാണ് വില. ശനിയാഴ്ചകളിലാണ് തൈകളും പച്ചക്കറികളും വില്‍പ്പന. വില്‍പ്പനയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫോണ്‍ : 7025444862

 

English Summary: Krishikoottam
Published on: 04 September 2019, 04:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now