Updated on: 13 April, 2022 7:33 PM IST
Krishishree training classes started at Nettoor RATTC

കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴില്‍ ബ്ലോക്ക്തലത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ ബ്ലോക്കിലും തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് ബ്ലോക്കിലും രൂപീകരിച്ച കൃഷിശ്രീ സെന്ററുകളിലെ സേവനദാതാക്കള്‍ക്കുള്ള പരീശീലന ക്ലാസുകള്‍ക്ക് നെട്ടൂര്‍ മേഖലാ സാങ്കേതിക കൃഷി പരിശീലനകേന്ദ്രത്തില്‍ തുടക്കമായി.

ബന്ധപ്പെട്ട വാർത്തകൾ: ജൈവരീതിയിൽ മാങ്ങ പഴുപ്പിക്കുന്ന കേന്ദ്രം ഉദ്ഘാടനം ഇന്ന്

20 ദിവസത്തെ ക്ലാസുകളില്‍ ഇരു ബ്ലോക്കില്‍ നിന്നുമായി 30 പേരാണ് പങ്കെടുക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാന വ്യാപനം, മണ്ണ് പരിശോധനാ സഹായം, കാലാവസ്ഥാ ഉപദേശ സേവനം, വായ്പാ സഹായം, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയെല്ലാം ഒരു കേന്ദ്രത്തില്‍ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കൃഷിശ്രീ.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയില്‍ നാനോവിപ്ലവം ലക്ഷ്യമിട്ട് കാര്‍ഷിക ഇന്‍പുട്ടിന്റെയും ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിലയിരുത്തലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

മണ്ണുത്തി അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മുന്‍ മേധാവിയും കേരള സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ മിഷന്‍ സി.ഇ.ഒയുമായ ഡോ.യു.ജയകുമാര്‍ ആദ്യദിനം ക്ലാസ് നയിച്ചു. തിരുമാറാടി കൃഷി ഓഫീസര്‍ ടി.കെ ജിജി പാമ്പാക്കുട അഗ്രോ സര്‍വീസ് സെന്ററിന്റെ വിജയകഥ പങ്കുവച്ചു. 

ആര്‍.എ.ടി.ടി സി ഡെപ്യൂട്ടി ഡയറക്ടര്‍ സുനിത ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.വി ലത എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

English Summary: Krishishree training classes started at Nettoor RATTC
Published on: 13 April 2022, 07:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now