Updated on: 21 January, 2021 2:39 PM IST
കൃഷ്ണ തീർത്ഥ.

പറവൂർ: സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. പറവൂർ വടക്കേക്കരയിലെ മടപ്ളാതുരുത്ത് ഏഴാം വാർഡിലെ കുട്ടി കർഷക കൃഷ്ണ തീർത്ഥ സംസ്ഥാന തലത്തിലെ മൂന്നാം സ്ഥാനത്തേക്കുള്ള പുരസ്കാരത്തിനർഹയായി.

പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള മത്സരത്തിലാണ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കൃഷ്ണ തീർത്ഥയ്ക്ക് കഴിഞ്ഞത്. വടക്കേക്കര പഞ്ചായത്തിലെ മടപ്ളാതുരുത്ത് ഏഴാം വാർഡിൽ റിട്ട . അധ്യാപകനായ സോമസുന്ദരന്റെയും റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥ ശാന്തമ്മയുടെയും കൊച്ചുമകളാണ് കൃഷ്ണ തീർത്ഥ.

'അമ്മ ഗീതു ദില്ലിയിൽ സ്കൂൾ അധ്യാപികയാണ്. അണ്ടിപ്പിള്ളിക്കാവ് എച്ച് ഡി പി വൈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃഷ്ണ .

അമ്മമ്മയോടൊപ്പമാണ് കൃഷ്ണയുടെ കൃഷിപ്പണികൾ. മുൻപ് എറണാകുളം ജില്ലയിലെ മികച്ച കുട്ടികർഷകയായി കൃഷ്ണ തീർത്ഥയെ തെരഞ്ഞെടുത്തിരുന്നു.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥി കർഷകർക്കേ സംസ്ഥാന തലത്തിൽ മത്സരിക്കാൻ കഴിയൂ.

സംസ്ഥാന കർഷക അവാർഡ് വടക്കേക്കരയിൽ എത്തുന്നത് ഇതാദ്യമായാണ്. നാട്ടുകാർ കുട്ടിയെ അഭിനന്ദിക്കാൻ വീട്ടിലെത്തുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം; ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം

English Summary: Krishna Theertha:; Third place went to Best Child Farmer.
Published on: 21 January 2021, 01:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now