ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി പണം കരുതിവെക്കേണ്ടത് ആവശ്യമാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ചെലവുകളേറെയാണ്. അതിനായി മുൻകൂട്ടി തന്നെ നിക്ഷേപം നടത്താൻ ആരംഭിക്കേണ്ടതാണ്. എന്നാൽ എവിടെ തുടങ്ങുമെന്നുള്ള ആശയക്കുഴപ്പത്തിലാണ് പലരും. വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർഗമാണ് ചിട്ടികൾ. പലിശ ഭാരം ഇല്ലാതെ കുറഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു ചിട്ടിയായ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ചാണ് വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി 10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയാണ്. 120 മാസ ഡിവിഷൻ ചിട്ടിയിൽ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം തവണ മുതൽ അടവ് 7,375 രൂപയായി ചുരുങ്ങും. ഇത്തരത്തിൽ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയിൽ ചേരുന്നയാൾക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ.
ഓരോ മാസവും 4 നറുക്കുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ഇതുവഴി ഭാഗ്യമുണ്ടെങ്കിൽ ആദ്യതവണ തന്നെ 11,40 ,000 രൂപ നേടാൻ സാധിക്കും. ഇത് കിട്ടിയില്ലെങ്കിൽ 7.20 ലക്ഷം രൂപ ലഭിക്കാനുള്ള 3 അവസരങ്ങളും ഓരോ മാസത്തിലുമുണ്ട്. നാല് അവസരങ്ങളും ലഭിച്ചില്ലെങ്കിലും മാസത്തിൽ 7,375 രൂപ വീതം അടക്കുമ്പോൾ 2,625 രൂപ മാസത്തിൽ ലാഭിക്കാൻ സാധിക്കും.
1 നറുക്കും 3 വിളിയുമാണ് ചിട്ടിയിൽ ഉണ്ടാവുക. ഇതിൽ 3 വിളി എന്നത് ആദ്യഘട്ടത്തിൽ നറുക്കെടുപ്പ് തന്നെയായിരിക്കും. പിന്നീട് 3 നറുക്കും വിളിച്ചെടുക്കാം. ഈ സമയം 7,20,000 രൂപ എന്നത് 8 മുതൽ 10 ലക്ഷത്തിലേക്ക് ഉയരാം. ഇടക്ക് അത്യാവശ്യം വന്നാൽ പാസ്സ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച പൈസയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ 6 ലക്ഷം രൂപ വരെ കെഎസ്എഫ്സിയിൽ നിന്ന് വായ്പയും ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എസ്.ബി.ഐ. വായ്പാ പലിശ കുറച്ചു ട്രാക്ടർ വായ്പ നൽകുന്നു - SBI Cheapest Tractor Loans:
ആദ്യ നറുക്കിൽ തന്നെ ചിട്ടി കിട്ടിയാൾക്ക് വലിയ നേട്ടമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിലൂടെ ലഭിക്കുന്നത്. 12 ലക്ഷത്തിന്റെ കുറിയിൽ കെഎസ്എഫ്സിയുടെ 5 ശതമാനം കമ്മീഷൻ കഴിച്ച് (60,000 രൂപ) 11,40,0000 രൂപ ചിട്ടി നറുക്ക് കിട്ടിയാൾക്ക് ലഭിക്കും. ഈ തുക കെഎസ്എഫ്സി യിൽ സ്ഥിര നിക്ഷേപമിട്ടാൽ 6.50 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 6,175 രൂപ ലഭിക്കും. ഈ അവസരത്തിൽ മാസത്തിൽ ചിട്ടി അടയക്കാൻ 1,200 രൂപ കരുതിയാൽ മതിയാകും. ഈ ഭാഗ്യം തുണച്ചവർക്ക് ചിട്ടി അടയ്ക്കാൻ കരുതിയ 10,000 രൂപ കൊണ്ട് മറ്റൊരു ചിട്ടിയോ നിക്ഷേപമോ നടത്താം.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻ ക്രെഡിറ്റ് കാർഡ് വഴി പരമാവധി വായ്പ ലഭ്യമാകാൻ എന്ത് ചെയ്യണം?