1. സംസ്ഥാനത്ത് ആഗസ്റ്റ് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള തീരത്ത് രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. കൂടാതെ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായേക്കുമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ശക്തമായ മഴയ്ക്ക് സാധ്യതപ്രവചിക്കപ്പെട്ടിരിക്കുന്നത്.
2. കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ബ്ലോക്കിനെയാണ് കൂണ്‍ ഗ്രാമത്തിനായി തെരഞ്ഞെടുത്തിരിയ്ക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യം ഉള്ളവര്‍ കരം അടച്ച രസീത്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
3. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീര വികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ksheerasree.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.