Updated on: 30 December, 2023 6:12 PM IST
Kudumbashree holds the Best of India record by preparing 501 dishes in millet

പായസം മുതൽ ബിരിയാണി വരെ ആരോഗ്യപ്രദമായ മില്ലറ്റുകൾ ഉപയോഗിച്ച് 501 വിഭവങ്ങൾ ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കുടുംബശ്രീ . അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഔഷധഗുണങ്ങൾ ഏറെയുള്ള ചെറു ധാന്യങ്ങളുടെ ഉപയോഗം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സരസ് മേളയിൽ പരിപാടി സംഘടിപ്പിച്ചത്. അട്ടപ്പാടി ജന്റർ ട്രൈബൽ അയൽക്കൂട്ടം അംഗങ്ങളും എഫ്.എൻ.എച്ച്.ഡബ്യു (ഫുഡ്‌, ന്യൂട്രിഷൻ, ഹെൽത്ത്‌ ആന്റ് വാഷ്)ഫ്ലാഷ്ഷിപ് പ്രോഗ്രാം നടക്കുന്ന അയൽക്കൂട്ടങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് മില്ലറ്റ് വിഭവങ്ങൾ ഒരുക്കിയത്.

രാഗി, ചാമ,കമ്പ്,വർഗ്,തിന, കുതിർ വാലി, പനി വർഗ്, മണി ചോളം തുടങ്ങിയ മില്ലറ്റ് ഉപയോഗിച്ച് നിർമ്മിച്ച വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ചെറുകടികൾ, മധുര പലഹാരങ്ങൾ, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങൾ, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങൾ, നൂഡിൽസ്, സാൻവിച്ച്, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യപ്രദമായ മില്ലറ്റുകൾകൊണ്ട് ഒരുക്കി നിത്യ ഭക്ഷണത്തിൽ ഉപയോഗിക്കാം എന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതായിരുന്നു പ്രദർശനം. വ്യത്യസ്തമായ മില്ലറ്റ് വിഭവങ്ങൾ കാണുന്നതിനും രുചി ആസ്വദിക്കുന്നതിനും നിരവധി പേരാണ് പ്രദർശനത്തിലേക്ക് എത്തിയത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന മില്ലറ്റുകൾ നിത്യഭക്ഷത്തിൽ ഉപയോഗപ്പെടുത്തുന്നത് ഗുണകരമാണ്.

കട്ട്ലൈറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോൾ, മടക്ക് ബോളി, മൈസൂർ പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാൻ വിച്ച്, ചിക്കൻ തിന റോൾ, തിന റാഗി ഷവർമ, നൂഡിൽസ്,സ്പ്രിംഗ് റോൾ, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്. പ്രദർശനത്തിനുശേഷം പൊതുജനങ്ങൾക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു. അട്ടപ്പാടി ജന്റർ ട്രൈബൽ യൂണിറ്റിൽ നിന്നും എഫ്.എൻ.എച്ച്.ഡബ്യു ഫ്ലാഷ്ഷിപ് പ്രോഗ്രാം നടക്കുന്ന അയൽക്കൂട്ടങ്ങളിൽ നിന്നുമുള്ള 80 അംഗങ്ങളാണ് വിഭവങ്ങൾ ഒരുക്കിയത്. കുടുംബശ്രീയുടെ പാചക പരിശീലന ഇൻസ്റ്റിറ്റ്യൂഷനായ ഐഫ്രത്തിലെ പാചക വിദഗ്ത്തർ ഇവർക്ക് നേതൃത്വം നൽകി.

ചടങ്ങിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഓഫീഷ്യൽ ടോണി ചിറ്റേട്ടുകളത്തിൽ നിന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ റ്റി. എം റജീന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ബി.എസ് മനോജ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർമാർ, പ്രോഗ്രാം ഓഫീസർമാർ, ഐഫ്രം പാചകവിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം വട്ടമാണ് പത്താമത് ദേശീയ സരസ് മേളയോട് അനുബന്ധിച്ച് കുടുംബശ്രീ ലോക റെക്കോഡ് കരസ്ഥമാക്കുന്നത്. മെഗാ ചവിട്ടു നാടകവുമായി വേൾഡ് ടാലന്റ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു.

English Summary: Kudumbashree holds the Best of India record by preparing 501 dishes in millet
Published on: 30 December 2023, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now