Updated on: 12 December, 2024 11:50 AM IST
കാർഷിക വാർത്തകൾ

1. കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചറിൻ്റെ (അഗ്രി സ്‌റ്റാക്ക്) ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രി, സർക്കാർ പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബർ 2025 ജനുവരി മാസങ്ങളിൽ പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1011 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 þ2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്ക് നമ്പറിലേയ്ക്കോ വിളിക്കേണ്ടതാണ്.

കേന്ദ്രസർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയതലത്തിൽ ജനറേറ്റ് ചെയ്യുന്ന ഒരു കർഷക ഐഡി കർഷകർക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും. കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ തന്നെ കേന്ദ്ര സർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ ഫോണിൽ വരുന്ന OTP നൽകി ആധാർ കാർഡ്, തങ്ങളുടെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്.

2. കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിയത്. ഡിസംബർ 10 ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉൽപന്നങ്ങൾ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു. ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

3. സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ കനക്കുന്നത്. അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 ന് അതിശക്തമായ മഴയ്ക്കും ഡിസംബർ 13ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 12, 13 തീയതികളിൽ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: 'Kudumbashree Kerala Chicken' frozen value added products released... more Agriculture News
Published on: 12 December 2024, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now