തൃശ്ശൂർ: പരസ്പരം താങ്ങും തണലുമായി നിന്ന് മുന്നേറുന്നതിനായി ഭിന്നശേഷി വിഭാഗത്തിന് കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന ആപ്തവാക്യം അന്വർത്ഥമാക്കിയാണ് സർക്കാർ മുന്നേറുന്നത്.
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും ഭിന്നശേഷിക്കാർക്കും ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ സാധിക്കുന്ന വിധത്തിൽ തടസരഹിത കേരളമാണ് നിർമ്മിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഭിന്നശേഷി അവകാശനിയമം : ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബൗദ്ധിക സാഹചര്യങ്ങൾക്കൊപ്പം മനോഭാവവും മാറ്റിക്കൊണ്ട് പൊതു ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ബാത്റൂം സൗകര്യം,യാത്ര, പൊതുഗതാഗതം തുടങ്ങി എല്ലാ മേഖലയിലും ഭിന്നശേഷി സൗഹൃദമാക്കുകയാണെന്നും കേരളവർമ്മ കോളേജ് ഡിഫറെന്റ്ലി ഏബിള്‍ഡ് അലുമിനി അസോസിയേഷന്റെ നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കാവെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കേരളവർമ്മ കോളേജ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി, അസോസിയേഷൻ സെക്രട്ടറി രതീഷ്, ഗീത ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ, യൂണിയൻ ചെയർ