അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളുടെ മൃദുനൈപുണ്യങ്ങൾ വികസിപ്പിക്കുക, തൊഴിൽ കണ്ടെത്തുന്നതിനുളള മാർഗനിർദ്ദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ കണക്ട് ടു വർക്ക് പരിശീലന പരിപാടി നടപ്പിലാക്കുന്നു. ഓരോ പരിശീലന കേന്ദ്രത്തിലും 35 പേർക്ക് വീതം പരിശീലനം നൽകി അവരെ ജോലി ലഭിക്കാൻ പ്രാപ്തരാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് 120 മണിക്കൂർ ദൈർഘ്യമുളള പരിശീലനമാണ് നൽകുക. പേഴ്സണൽ സ്കിൽസ്, സോഷ്യൽ സ്കിൽസ്, ഓർഗനൈസേഷൻ സ്കിൽസ്, പ്രൊഫഷണൽ സ്കിൽസ്, പ്രസന്റേഷൻ സ്കിൽസ്, എന്റർപ്രണർഷിപ്പ് സ്കിൽസ് തുടങ്ങിയവ വികസിപ്പിക്കാനാവശ്യമായ പരിശീലനമാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക.
Kudumbasree CDS conducts Connect to Work training program with the objective of developing the soft skills of educated youth and youth, providing job guidance and linking them to the job market. The aim is to train 35 people at each training center and enable them to get jobs.
യോഗ്യത: പ്ലസ് ടു, ത്രിവൽസര പോളിടെക്നിക് ഡിപ്ലോമ, ഐടിഐ, ഡിഗ്രി, പി ജി തുടങ്ങിയവ. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും അപേക്ഷാ ഫോം ലഭ്യമാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള അസാപിനെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) യാണ് പരിശീലന ഏജൻസിയായി തെരെഞ്ഞെടുത്തിട്ടുളളത്.
ജില്ലയിൽ ആറ് ബ്ലോക്കുകളിലായി ആറ് സി ഡി എസുകളെയാണ് കണക്ടു വർക്ക് സെന്റർ ആയി തെരെഞ്ഞെടുത്തിരിക്കുന്നത്.
കാസറഗോഡ് ബ്ലോക്ക്-ചെമ്മനാട് (9947878002)
കാറഡുക്ക ബ്ലോക്ക്-ബേഡഡുക്ക (9539390397)
പരപ്പ ബ്ലോക്ക് - കിനാനൂർ കരിന്തളം (9495416869)
കാഞ്ഞങ്ങാട് ബ്ലോക്ക്-അജാനൂർ (9605936889)
നീലേശ്വരം ബ്ലോക്ക്-പിലിക്കോട് (9947044902)
മഞ്ചേശ്വരം ബ്ലോക്ക്-പൈവളിഗെ (9746356181