സംസ്ഥാനത്ത് ഇത്തവണ നൽകുന്ന ഓണക്കിറ്റിലെ ശർക്കരവരട്ടിയും കായവറുത്തതും വിതരണം ചെയ്യുന്നത് കുടുംബശ്രി. 88 ലക്ഷം റേഷൻകാർഡ് ഉടമകൾക്ക് 100 ഗ്രാം വീതമാണ് നൽകുന്നത്. ഇതാനായി കുടുംബശ്രീ സംരഭകർ തയ്യാറാക്കിയ ശർക്കരവരട്ടിയുടെ 17 ലക്ഷം പാക്കറ്റുകളും 16,060 പാക്കറ്റ് കായവറുത്തതും സപ്ലൈകോയ്ക്ക് നൽകി. 5.41 കോടിയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.
കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലധികം കാർഷിക സൂക്ഷമസംരംഭ യൂണിറ്റുകളാണ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്. സംരംഭകർക്ക് ഇതുവഴി പാക്കറ്റൊന്നിന് 29.12 രൂപ വീതം ലഭിക്കും. സപൈകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കാണ് ശർക്കര വരട്ടിയും കായവറുത്തതും എത്തിക്കുന്നത്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് സപ്ലൈകോ നേരിട്ട് തുക സംരഭകരുടെ അക്കൗണ്ടിലേക്ക് ഇട്ട് നൽകും.