പത്തനംതിട്ട:പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കാൻ മലപ്പുറം കണ്ണൂർ ജില്ലകളിൽ കുടുംബശ്രീ തയ്യാറായതിനു പുറമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍ പത്തനംതിട്ട ജില്ലയിലും.
പത്തനംതിട്ട ജില്ലയിലെ ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീയാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ഇന്ന് (5)രാവിലെ എട്ടിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം ആരംഭിച്ചു.
ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍ തട്ടുദോശ, ഓംലെറ്റ്, ചായ എന്നിവയും ലഭ്യമാക്കുന്നു. വെജിറ്റബിള്‍ ഊണിന് 50 രൂപയും മീന്‍കറിയുള്‍പ്പെടെ ഊണിന് 90 രൂപയും ചായ, സ്നാക്സ്, 10 രൂപയും നാരങ്ങാ വെള്ളം, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്ക്ക് യഥാക്രമം 15 രൂപ, 40 രൂപയുമാണ് വില.
Steamed dishes such as leafappam, cardamom bread and kozhukkatta, lunch, chapati and biryani are also available at the live counters as well as toast, omelette and tea. Vegetable lunch costs Rs 50, lunch including fish curry Rs 90, tea and snacks Rs 10, lemonade and breakfast Rs 15 and Rs 40 respectively.
കോന്നി, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകളും റാന്നിയില്‍ ഒരു യൂണിറ്റും അടൂരില്‍ മൂന്നു കുടുംബശ്രീ യൂണിറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ വിതരണത്തിന് പുറമേ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെയും പോളിംഗ് ബൂത്തുകളുടേയും അണുനശീകരണവും കുടുംബശ്രീ യൂണിറ്റുകള്‍ നടത്തി.