Updated on: 2 October, 2022 5:17 PM IST
കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും കുടുബശ്രീ ബസാറിലൂടെ

കുടുംബശ്രീ ഉൽപന്നങ്ങൾക്ക് സുസ്ഥിര വിപണി കണ്ടെത്താൻ ബാലുശ്ശേരിയിൽ കുടുംബശ്രീ ബസാറിന് തുടക്കം. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ മുഖാന്തരം ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇനി മുതൽ കുടുംബശ്രീ ബസാറിൽ നിന്നും വാങ്ങാം. പ്രാദേശിക സാമ്പത്തിക വികസനം മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ദേശീയ റാങ്കിംഗ്: കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം ഒന്നാമത്..കൂടുതൽ കാർഷിക വാർത്തകൾ

ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ ആരംഭിച്ച ബസാർ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അച്ചാർ, കറിപൗഡർ, വെളിച്ചെണ്ണ, സ്‌ക്വാഷ്‌, പേപ്പർ പേനകൾ, സോപ്പ്, മറ്റ് നാടൻ ഉൽപന്നങ്ങൾ തുടങ്ങിയവ ബസാറിൽ ലഭ്യമാകും.

രുചിയും ഗുണമേന്മയും ഉറപ്പുവരുത്തിയ ഉൽപന്നങ്ങളാണ് ബസാർ വഴി ലഭ്യമാക്കുക. അറുപതോളം ഉൽപന്നങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാറിൽ വിൽപനയ്ക്കുള്ളത്. എഴുന്നൂറോളം ചതുരശ്ര അടിയാണ്‌ കെട്ടിടത്തിന്റെ വിസ്‌തീർണം. ഇതിനായി രൂപീകരിച്ച കൺസോർഷ്യമാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. അടുത്തഘട്ടത്തിൽ സൂപ്പർ മാർക്കറ്റായി ബസാർ ഉയർത്താനാണ്‌ ലക്ഷ്യം. സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷം രൂപയും എൻ.ആർ.എൽ.എം ഫണ്ടായ 20 ലക്ഷവുമാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ആദ്യവിൽപന നടത്തി. കുടുംബശ്രീ ജില്ലാമിഷൻ എ.ഡി.എം.സി കെ. അഞ്ജു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടമ്പള്ളിക്കുന്നത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ അശോകൻ, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മിഷൻ കോഡിനേറ്റർ ഗിരീശൻ പി.എം സ്വാഗതവും, കൺസോർഷ്യം സെക്രട്ടറി മഞ്ജുള ടി.കെ നന്ദിയും പറഞ്ഞു.

English Summary: Kudumbasree products are available under one roof through Kudumbasree Bazaar
Published on: 02 October 2022, 05:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now