എറണാകുളം: ജില്ലയിലെ കുടുംബശ്രീയുടെ സ്നേഹിത@സ്കൂൾ പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം 12 സ്‌കൂളുകളിൽ നടന്നു. പദ്ധതിയുടെ ഈ അദ്ധ്യയന വർഷത്തെ ഉദ്ഘാടനമാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളുകളിൽ സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയുടെ 'ഇനിശ്രീ' പദ്ധതിയ്ക്ക് തുടക്കമായി
സ്ക്കൂൾ പ്രവേശനോത്സവത്തിൽ ജനപ്രതിനിധികൾ, ചലച്ചിത്ര താരങ്ങൾ എന്നിവർ സ്നേഹിതയുടെ പിന്തുണ ലഭ്യമാകുന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പർ അടങ്ങുന്ന ടൈംടേബിൾ കാർഡ് വിദ്യാർത്ഥികൾക്ക് നൽകി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ലെറ്റ് തൂണേരിയിലും പ്രവർത്തനമാരംഭിച്ചു
വളരെ ചെറുപ്പം മുതലേ ലിംഗപദവി തുല്യത കാഴ്ചപ്പാടുകൾ കുട്ടികളിൽ വളർത്തിയെടുക്കുക, പഠനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ മാനസിക പിന്തുണ നൽകുക, കുടുംബ പ്രശ്നങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധങ്ങളായ അവബോധ രൂപികരണ പരിപാടികൾ, കൗൺസലിംഗ്, മീഡിയേഷൻ മുതലായവ നൽകുക എന്നതുൾപ്പെടെ ഒട്ടനവധി പരിപാടികൾ ഈ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കും. ജൂൺ അഞ്ചിന് പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കയർ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ കുടുംബശ്രീയുടെ 500 കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ
കുട്ടമശ്ശേരി ഗവൺമെൻ്റ് ഹൈ സ്കൂൾ, തിരുമാറാടി വി.എച്.എസ് സ്കൂൾ, ജി.എം.എച്ച്.എസ് പാലക്കുഴ, വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി, ഗവൺമെൻ്റ് സംസ്കൃത സ്കൂൾ തൃപ്പുണിത്തുറ, ജി.വി.എച്ച്.എസ്.എസ് പറവൂർ, ജി.വി.എച്ച്.എസ്.എസ് ഞാറക്കൽ, ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര, പിണവൂർക്കുടി ഹൈ സ്കൂൾ, കുട്ടമ്പുഴ, പുത്തൻതോട് ഹൈ സ്കൂൾ ചെല്ലാനം, കല്ലിൽ ഗവൺമെൻ്റ് ഹൈ സ്കൂൾ അശമന്നൂർ, ടി.എച്ച്.എസ്.സി ആലുവ എന്നീ സ്‌കൂളുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്നേഹിത ഹെൽപ് ഡെസ്ക്ക് പ്രതിനിധികൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങിയവർ പദ്ധതി വിശദീകരണം നടത്തി. സ്നേഹിത ടോൾ ഫ്രീ നമ്പർ : 1800 4255 5678