Updated on: 15 February, 2023 6:09 PM IST
Kulhad Tea cup has made from millets, and after tea cup can be eaten

ദശലക്ഷക്കണക്കിന് ആളുകൾ കോണുകളിൽ നിന്ന് ഐസ്ക്രീം കഴിക്കുന്നതും തുടർന്ന് കോണുകൾ കഴിക്കുന്നതും ആസ്വദിക്കുന്നു. ഉത്തർപ്രദേശിലെ ഡിയോറിയയിലെ ഒരു കർഷക സംഘം മില്ലറ്റ് കൊണ്ട് നിർമ്മിച്ച 'കുൽഹഡുകൾ' നിർമിച്ചിട്ടുണ്ട്, അത് ചായ കുടിക്കാനും ആരോഗ്യകരമായ ലഘുഭക്ഷണമായി കഴിക്കാനും ഉപയോഗിക്കാം. 2019-ൽ ഇന്ത്യയിൽ നിന്നുള്ള നിർദ്ദേശത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭ 2023 നെ 'ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്' ആയി പ്രഖ്യാപിച്ച സമയത്താണ് ഈ കുൽഹഡുകൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്.

റാഗിയുടെയും ചോളപ്പൊടിയുടെയും ധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച ഈ പോഷകഗുണമുള്ള കുൽഹഡുകൾ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മേളയിൽ ചായപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. സംഘത്തിലെ അംഗമായ അങ്കിത് റായ് പറയുന്നതനുസരിച്ച്, കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഈ 'കുൽഹഡുകളുടെ' ആവശ്യക്കാർ കൂടിക്കൊണ്ടിരിക്കുകയാണ്. 'ഏകദേശം രണ്ട് വർഷം മുമ്പ്, തിനയുടെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, തിനകൊണ്ട് നിർമ്മിച്ച ഭക്ഷ്യയോഗ്യമായ കുൽഹഡുകൾ സൃഷ്ടിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഒരേസമയം 24 കപ്പുകൾ ഉണ്ടാക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക അച്ചുകൾ ഞങ്ങളുടെ പക്കലുണ്ട്', എന്ന് അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ, ഡിയോറിയ, ഗോരഖ്പൂർ, സിദ്ധാർത്ഥ് നഗർ, കുശിനഗർ എന്നിവയുൾപ്പെടെയുള്ള കിഴക്കൻ യുപിയിലെ ചെറിയ ഗ്രാമങ്ങളിലെ ചായക്കച്ചവടക്കാരുമായി ബന്ധപ്പെട്ടു, എന്നാൽ പിന്നിട് മറ്റ് ഭാഗങ്ങളിലും കുൽഹഡിനു ആവശ്യക്കാർ വർധിച്ചു. പ്രയാഗ്‌രാജ്, വാരണാസി, ലഖ്‌നൗ, തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ ആവശ്യക്കാർ വർദ്ധിച്ചുവരികയാണ്. കുൽഹഡുകൾക്ക് 5 രൂപയും ചായയ്ക്ക് 10 രൂപയുമാണ് വില. കുൽഹഡുകൾ പരിസ്ഥിതി സൗഹൃദവുമാണ്. മാലിന്യമില്ലാത്തതിനാൽ അവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തോടൊപ്പം അണിനിരക്കുന്നു. തിനകളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിനും,അതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ശ്രമത്തിൽ കേന്ദ്ര ഗവൺമെന്റ്, അതിന്റെ ആരോഗ്യ ഗുണങ്ങൾ പൗരന്മാർക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:​ Vibrant Villages Programme: കാർഷിക വായ്പാ സംഘങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ

English Summary: Kulhad Tea cup has made from millets, and after tea cup can be eaten
Published on: 15 February 2023, 05:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now