കോഴിക്കോട്: പൂനൂർ പുഴയുടെ കരയിടിച്ചിൽ തടയുന്നതിന് കയർ ഭൂവസ്ത്രം സ്ഥാപിക്കൽ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പടനിലത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കയര്‍ - ഭൂമിയ്ക്കൊരു ഭൂവസ്ത്രം
ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ ഉൾപ്പെട്ട പടനിലം പാലത്തോട് ചേർന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയാനായി കയർ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. രാമച്ചം, മുള, മാവിൻ തൈകൾ തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുക, ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാമച്ചം വിപണിയിൽ കിട്ടാനില്ല: രാമച്ചം കൃഷിചെയ്യാൻ ഇത് മികച്ച സമയം
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച്ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കയർ വികസന വകുപ്പ്, എൻ.ആർ.ഇ.ജി.എസ് എന്നിവ സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സംരംഭകർക്ക് പുതിയ സാധ്യതകളുമായി ചകിരി മില്ലുകൾ
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി അനിൽകുമാർ, സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷരായ എൻ ഷിയോലാൽ, യു.സി ബുഷ്റ, ശബ്ന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ എം ധർമ്മരത്നൻ, സജിത ഷാജി, ജോയൻറ് ബി.ഡി.ഒ കെ രാജീവ്, കയർ വികസന വകുപ്പ് ഇൻസ്പെക്ടർ പി.വി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.