Updated on: 14 June, 2022 8:53 PM IST
കുരുന്നുകളും കൃഷിയിലേക്ക് പദ്ധതി കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും-മന്ത്രി എ.കെ.ശശീന്ദ്രന്‍

കോട്ടയം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ കുരുന്നുകളും കൃഷിയിലേക്ക് എന്ന പദ്ധതി കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിതൈ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പിന്റെ കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി. ആദരിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക കണക്ഷനും ഇനി മുതൽ രണ്ട് രേഖകൾ മതി.

പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍, ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ജോണ്‍സണ്‍ ജോസഫ് പുളിക്കിയില്‍, പി.എന്‍.രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് നിര്‍മ്മലാ ദിവാകരന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തുളസീ ദാസ്, ജോസഫ്  ജോസഫ്, ഉഷ രാജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ. മാത്യു, പഞ്ചായത്തംഗങ്ങളായ സന്തോഷ് കുമാര്‍ എം.എന്‍., സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോര്‍ജ്ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി.മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റ്യന്‍, രാഷ്ട്രീയ കക്ഷി അംഗങ്ങളായ എന്‍.എസ്. നീലകണ്ഠന്‍ നായര്‍, മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍, സുനില്‍കുമാര്‍, അജികുമാര്‍ മറ്റത്തില്‍, ജെയിന്‍ ജി. തുണ്ടത്തില്‍, ജെയ്സണ്‍ കൊല്ലപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍, കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക പാരിസ്ഥിതിക കൃഷി സമ്പ്രദായത്തിന്റെ പ്രാധാന്യമെന്ത്?

പൂവത്തേട്ട്, മേല്‍വെട്ടം, കൊല്ലപ്പള്ളില്‍ കുടുംബാംഗങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ ജോയി സിറിയക് എളമ്പക്കോടത്ത്, പി.എഫ്. ദേവസ്യ ചെട്ടിയാശ്ശേരില്‍, ഷാജി ഫിലിപ്പ് കുറിച്ച്യാത്ത് പുത്തന്‍പുര എന്നിവരേയും കൃഷി വകുപ്പിന്റെ സംസ്ഥാന തല അവാര്‍ഡ് ജേതാവ് ജോസ്മോന്‍ ജോസഫ് ഇടത്തനാല്‍, ജില്ലാ അവാര്‍ഡ് ജേതാക്കളായ ഷാജി ജോസഫ് പൂതക്കനാല്‍, ഹരിനാരായണന്‍ കെ., മികച്ച കൃഷി അസിസ്റ്റന്റ് കെ.ജി മായ , മികച്ച ക്ലസ്റ്റര്‍ പ്രതീക്ഷ മണ്ണയ്ക്കനാട്, മികച്ച സ്‌കൂള്‍ ഒ.എല്‍.സി.മണ്ണയ്ക്കനാട്, മികച്ച അദ്ധ്യാപിക സി.ബെറ്റി മോള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ ഷിജിന വി.എം. ക്ലാസ്സെടുത്തു.

English Summary: “Kurunnukalum Krishiyilekk” Padhathi will give a new impetus to the agricultural sector
Published on: 14 June 2022, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now