Updated on: 24 October, 2024 4:01 PM IST
കാർഷിക വാർത്തകൾ

1. നവീകരിച്ച കോട്ടയം മിൽമ ഡയറിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി നിർവഹിച്ചു. പ്രതിദിന സംസ്കരണശേഷി 75000 ലിറ്ററിൽ നിന്നും ഒരു ലക്ഷം ലിറ്ററായി വർദ്ധിപ്പിച്ചുകൊണ്ടാണ് നവീകരിച്ചത്. ദേശീയ ക്ഷീരവികസന ബോർഡ് മിൽമ എറണാകുളം മേഖലാ യൂണിയനെ ദക്ഷിണേന്ത്യയിലെ പ്രോമിസിംഗ് മിൽക്ക് യൂണിയനായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായവും, കേരള സർക്കാരിന്റെ വാർഷിക പദ്ധതി ഫണ്ടും, മേഖലാ യൂണിയന്റെ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ സാധ്യമായത്. ചൊവ്വാഴ്ച വൈകുന്നേരം കോട്ടയം ഡെയറി അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിന് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

2. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തെങ്ങ് കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവരും ഒക്ടോബര്‍ 24 ന് 3 മണിക്കു മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

3. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: KVK conducting training on Coconut Farming... more Agriculture News
Published on: 24 October 2024, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now