Updated on: 4 December, 2020 11:18 PM IST

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ.) നാടന്‍ കോഴികളുടെ സംരക്ഷണവും വിപണനവും മെച്ചപ്പെടുത്താനുള്ള പദ്ധതികൽ തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി കെ.വി.കെ.യുടെ നേതൃത്വത്തില്‍ നാടന്‍ കോഴികളുടെ മുട്ട ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. നിലവില്‍ ഇവയുടെ വിപണനം വ്യവസ്ഥാപിതമല്ല. മറ്റ് കോഴികളെ അപേക്ഷിച്ച് നാടന്‍ കോഴികള്‍ക്ക് മുട്ട ഉത്പാദനം കുറവാണ്. ന്യായമായ വിലയില്‍ ഇവ ആവശ്യക്കാരിലെത്തിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നാടന്‍ കോഴിമുട്ട ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കര്‍ഷക സംഘങ്ങള്‍ മുന്‍കൈയെടുക്കുന്നത്.

നഗരത്തിലെ ചില ഹെല്‍ത്ത് ക്ലബ്ബുകള്‍ നാടന്‍ കോഴിമുട്ട ലഭിക്കുന്നതിനായി ഇതിനകംതന്നെ കെ.വി.കെ.യെ സമീപിച്ചിട്ടുണ്ട്. കര്‍ഷകര്‍ കൃഷിസ്ഥലങ്ങളില്‍ത്തന്നെ ഉത്പാദിപ്പിച്ച, ഒരുദിവസം പ്രായമായ നാടന്‍കോഴിക്കുഞ്ഞുങ്ങളെ വാങ്ങി രണ്ടുമാസം കെ.വി.കെ.യില്‍ പ്രത്യേക പരിചരണത്തോടെ വളര്‍ത്തിയശേഷം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ശുദ്ധമായ നാടന്‍ കോഴിയിനമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം കെ.വി.കെ.യുടെ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് കോഴിവളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക. കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.ഫ്.ആര്‍.ഐ.) കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.കെ. ഇതിനായി നാടന്‍ കോഴി കര്‍ഷകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. നഗരപ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്താനും കര്‍ഷകര്‍ക്കും നാടന്‍ കോഴിക്കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിലഭിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി വരുന്നത്. മേയ് മുതല്‍ കുഞ്ഞുങ്ങളെ കര്‍ഷകരില്‍നിന്ന് വാങ്ങുകയും ജൂലായ് മുതല്‍ ആവശ്യക്കാര്‍ക്ക് വിതരണം നടത്തുകയും ചെയ്യും. നാടന്‍കോഴി കര്‍ഷകരുടെ കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് കെ.വി.കെ.യെ സമീപിക്കാം.

വിവരങ്ങള്‍ക്ക്: 82817 57450.

English Summary: KVK to market indigenous eggs
Published on: 15 February 2020, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now