കേന്ദ്രീയ വിദ്യാലയ സംഘടനിലെ (KVS) 13,165 വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അധ്യാപക, അനധ്യാപക തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യവും യോഗ്യതയുമല്ല ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.kvsangathan.nic.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/12/2022)
ഒഴിവുകളുടെ വിശദവിവരങ്ങൾ
പ്രൈമറി ടീച്ചർ തസ്തികയിൽ 6414 ഒഴിവുകൾ
അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവുകൾ
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 3176 ഒഴിവുകൾ
പിജി ടീച്ചർ തസ്തികയിൽ 1409 ഒഴിവുകൾ
അധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം. സി–ടെറ്റ് യോഗ്യത ഉൾപ്പെടെ വിശദ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തിരുവനന്തപുരത്ത് ഡിസംബർ 17ന് നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഗൂഗിൾ ഫോം വഴി അപേക്ഷകളയക്കാം
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ഇന്റർവ്യൂ
അധ്യാപക തസ്‌തികകളിലേക്കുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ, പെർഫോമൻസ് ടെസ്റ്റ് എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു തസ്‌തികകൾ ഉൾപ്പെടെയുള്ളവയുടെ തിരഞ്ഞെടുപ്പ്, പരീക്ഷാരീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/12/2022)
അപേക്ഷാ ഫീസ്
അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നി തസ്‌തികകൾക്ക് 2300 രൂപയാണ് അപേക്ഷ ഫീസ്
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ തസ്തികകൾക്ക് 1200 രൂപ,
മറ്റു തസ്‌തികകൾക്ക് 1500 രൂപ.
പട്ടികവിഭാഗ, വിമുക്‌തഭട, ഭിന്നശേഷി എന്നി അപേക്ഷകർക്ക് ഫീസില്ല.