Updated on: 4 December, 2020 11:19 PM IST
ഉല്ലാസ നൗകസാഗരറാണി

 

 

 

 

എറണാകുളം : ലോക്ക്ഡൗണിന് ശേഷം വിനോദസഞ്ചാരമേഖലയുടെ നാഴികക്കല്ലായ സാഗരറാണി വീണ്ടും സർവ്വീസ് ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ കടൽ - കായൽ കാഴ്ചകൾ കണ്ടു മടങ്ങാം എന്നതാണ് സാഗരറാണി യുടെ ഏറ്റവും വലിയ ആകർഷണം. കഴിഞ്ഞ 17 വർഷങ്ങളായി സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ മനസ്സ് കീഴടക്കില്ല ഉല്ലാസ നൗകയാണ് സാഗരറാണി.

എസി കോൺഫറൻസ് ഹാൾ, അപ്പർ ഡെക്ക്, റസ്റ്റോറൻറ് എന്നീ സൗകര്യങ്ങളുള്ള ഉല്ലാസ നൗക അറബിക്കടലിൻ്റെ മനോഹാരിത ആസ്വദിക്കാൻ ഉള്ള സുവർണ്ണ അവസരമാണ് ഒരുക്കുന്നത്. ബിസിനസ് മീറ്റിങ്ങുകൾക്കും പാർട്ടികക്കും സജ്ജമാണ് സാഗരറാണി.

 

10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം ആണ്
വെസലിൻ്റെ കപ്പാസിറ്റി 100 യാത്രക്കാർ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 യാത്രക്കാരെയാണ് ട്രിപ്പ് അനുവദിക്കുക. പ്രവർത്തി ദിവസങ്ങളിൽ 350 രൂപയും അവധിദിവസങ്ങളിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം ആണ് .
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ്   നാവിഗേഷൻ കോർപ്പറേഷന് കീഴിലാണ് സാഗറാണി സർവീസ് നടത്തുന്നത് . ടിക്കറ്റുകൾ ഓൺലൈനായി www.sagararani.in എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.  ക്രൂയിസ് ബുക്കിംഗിന് 984621114 3 എന്ന നമ്പരിലും ബന്ധപ്പെടാം . ഒക്ടോബർ 29 ന് വൈകുന്നേരം പുനരാരംഭിച്ച ട്രിപ്പ് എല്ലാ ദിവസങ്ങളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ട്രിപ്പുകൾ നടത്തും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ശാന്തിഗിരിയിലെ അഞ്ചടിപ്പാടത്ത് കോവിഡ് കാലത്തും നൂറുമേനി
#Sagararani #Krishi #Seatrip #Kochi #Agriculture
English Summary: Lake views for Rs 350 at sagara rani.
Published on: 30 October 2020, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now