ചിലവുകൾ കഴിഞ്ഞു മിച്ചം വരുന്ന പണം ഭാവിയിലേയ്ക്കായി സ്വരൂപിച്ചു വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇതിനായി പല മാർഗ്ഗങ്ങളും തെരെഞ്ഞെടുക്കാറുണ്ട്. ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു നിക്ഷേപ രീതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകൾ. സ്ഥിരമായ നിക്ഷേപത്തിലൂടെ സമ്പത്ത് വർധിപ്പിക്കാൻ ഈ നിക്ഷേപം വളരെയധികം സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രവാസികൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ അഞ്ച് മികച്ച നിക്ഷേപ ഓപ്ഷനുകൾ
ജോലി ചെയ്‌ത് മാസശമ്പളം നേടുന്നവർക്ക് നിക്ഷേപം നടത്താൻ പറ്റിയ ഒരു നിക്ഷേപ മാർഗ്ഗമാണ് റെക്കറിങ് ഡെപ്പോസിറ്റുകൾ (ആർഡി). വലിയ നിക്ഷേപത്തുക ആവശ്യമില്ല എന്നതാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി നിക്ഷേപം നടത്താനും, സമയം കടന്നു പോകുന്നതിന് അനുസരിച്ച് വലിയ ഒരു ഫണ്ട് രൂപപ്പെടുത്താനും ഇതിൽ സാധിക്കുന്നു. ആർഡി മെച്യൂരിറ്റിയിൽ അടവു തുകയും, പലിശയും തിരികെ ലഭിക്കും. വിവിധ കാലാവധികളിലേക്ക്, വിവിധ തുകകളിൽ ആർഡി നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഇതിലൂടെ നേടാം. റെക്കറിങ് ഡെപ്പോസിറ്റുകൾക്ക് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളെ കുറിച്ച് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐയിൽ, ആർ.ഡി നിക്ഷേപം തുടങ്ങാനുള്ള കുറഞ്ഞ തുക പ്രതിമാസം 100 രൂപയാണ്. കുറഞ്ഞ നിക്ഷേപ കാലാവധി 12 മാസവും, പരമാവധി കാലാവധി 120 മാസവുമാണ്. 6.80% മുതൽ 7% വരെ പലിശ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് 7.30% മുതൽ 7.50% വരെയാണ് പലിശ നൽകുന്നത്.
ഐസിഐസിഐ ബാങ്ക്
പലിശ 4.75% മുതൽ 7.10% വരെ നൽകുന്നു. മുതിർന്ന പൗരൻമാർക്ക് 5.25% മുതൽ 7.50% വരെയാണ് നിക്ഷേപ പലിശ ലഭിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 6 മാസവും, കൂടിയ കാലാവധി 10 വർഷവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുതിർന്നവക്ക് അധിക പലിശ നൽകുന്ന ഈ പ്രത്യേക നിക്ഷേപ പദ്ധതികൾ അറിഞ്ഞിരിക്കൂ
യെസ് ബാങ്ക്
പലിശ 6% മുതൽ 7.50% വരെ നൽകുന്നു. 6 മാസം മുതൽ 10 വർഷം വരെ വിവിധ കാലാവധികളിൽ നിക്ഷേപം നടത്താം. മുതിർന്ന പൗരൻമാർക്ക് 6.50% മുതൽ 8% വരെയാണ് പലിശ നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
5.5% മുതൽ 7.25% വരെ പലിശയാണ് നൽകുന്നത്. 6 മാസം മുതൽ 10 വർഷം വരെ വിവിധ കാലാവധികളിൽ നിക്ഷേപം നടത്താം. മുതിർന്ന പൗരൻമാർക്ക് 6% മുതൽ 7.5% വരെ പലിശ നൽകുന്നു.
കൊടക് മഹീന്ദ്ര ബാങ്ക്
ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 6 മാസമാണ്. 6% മുതൽ 7.20% വരെ പലിശ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് 6.50% മുതൽ 7.70% വരെ നിക്ഷേപ പലിശ നൽകുന്നു.