ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു .ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 100 രൂപയിലധികം രൂപയാണ് .വര്‍ധിച്ചത്.കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ 150മുതല്‍ 200 രൂപവരെയാണ് ചെറുനാരങ്ങയുടെ ചില്ലറവില്പന വില. നേരത്തെ 60 രൂപമുതല്‍ 120 രൂപവരെയായിരുന്നു മൊത്ത വില്പനവില.കേരളത്തില്‍ ചെറുനാരങ്ങയുടെ ഉത്പാദനം കുറവായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് നാരങ്ങ കേരളത്തിലേക്കെത്തുന്നത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവിലെ സ്ഥിതിയില്‍ വില ഇനിയും കൂടാനാണ് സാധ്യത. .നാരങ്ങയുടെ വില കൂടുമ്പോൾ നാരങ്ങവെള്ളത്തിനും വില ഉയരും. നിലവില്‍ ചെറുനാരങ്ങ ഒരെണ്ണം കടയില്‍നിന്ന് വാങ്ങുമ്ബോള്‍ കുറഞ്ഞത് 10 രൂപയെങ്കിലും കൊടുക്കണം. നീര് കുടുതലുള്ളവയ്ക്കാണ് കൂടുതല്‍ വില. പച്ചയ്ക്ക് കുറവാണ്. നാരങ്ങവെള്ളത്തിനും മറ്റും കൂടുതലായി ഉപയോഗിക്കുന്നത് നീര് കൂടുതലുള്ള ഇനം നാരങ്ങയാണ്.
വില കൂടിയതോടെ ചെറുകിട കൂള്‍ബാറുകളില്‍ പലരും ഇപ്പോള്‍ നാരങ്ങ എടുക്കാറില്ലെന്നാണ് പറയുന്നത്. 12 രൂപമുതലാണ് നാരങ്ങവെള്ളത്തിന്റെ വില. അതേസമയം നാരങ്ങയുടെ വില കൂടുന്നതിനാല്‍ നാരങ്ങവെള്ളത്തിന് വിലകൂട്ടാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കച്ചവടക്കാര്‍ പലരും.ഇതോടെ നാരങ്ങവെള്ളം കടകളില്‍ വില്‍ക്കാറുമില്ല. മറ്റ് ജില്ലകളില്‍ പലയിടത്തും കിലോയ്ക്ക് 400-ലധികം രൂപവരെ നാരങ്ങവില എത്തിയിരുന്നു.