പോസ്റ്റ് ഓഫീസിൻറെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയവതന്നെ. സുരക്ഷതയും ലാഭകരവും സർക്കാർ പിന്തുണയുള്ളതുമായ പോസ്റ്റ് ഓഫീസ് പദ്ധതികൾ ഇന്ന് പേരുകേട്ടവയാണ്. അവയിലൊന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റുകൾ (RD) അല്ലെങ്കിൽ ആവർത്തന നിക്ഷേപം. ഒരു നിശ്ചിത തുക ഇടവേളകളില്‍ ആര്‍ഡി അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം, ആര്‍ഡി അക്കൗണ്ടിലെ പലിശ കൂട്ടുപലിശ രീതിയില്‍ ത്രൈമാസത്തില്‍ കണക്കാക്കും. വ്യത്യസ്ത മാസ അടവുകളിൽ നിക്ഷേപിക്കുന്നവർക്ക് കാലവധിയിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിന്റെ നികുതി ലാഭിക്കൽ പദ്ധതികൾ ഏതൊക്കെ?
പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയില്‍ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പോസ്റ്റ് ഓഫീസിലെത്തി ആര്‍ഡി ഫോം പൂരിപ്പിച്ച് പണമടച്ചാല്‍ അക്കൗണ്ട് ആരംഭിക്കാനാകും. 100 രൂപയില്‍ തുടങ്ങി 10ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം (ആര്‍ഡി) യില്‍ നിക്ഷേപിക്കാം. കാലാവധി 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ദ്ധിപ്പിക്കാം. അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. നിക്ഷേപം തുടങ്ങി 1 വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അനുവദിക്കും. നിക്ഷേപത്തിന്റെ 50 ശതമാനമാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. പിന്‍വലിക്കുന്ന തുകയ്ക്ക് 1 ശതമാനം പിഴ ഈടാക്കും.
ആർ.ഡി നിക്ഷേപത്തിൽ കാലവധിയിൽ എത്ര രൂപ ലഭിക്കും
100 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക 6,970 രൂപയാണ്. 970 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 30,000 രൂപ കാലവധിയിൽ ലഭിക്കും. 4,849 രൂപ പലിശയായി ലഭിക്കും. അഞ്ച് വർഷത്തേക്ക് മാസത്തിൽ 1,000 രൂപ വീതം നിക്ഷേപിക്കുന്നൊരാൾക്ക് 9,697 രൂപ പലിശ അടക്കം 69,697 രൂപ ലഭിക്കും. 1,500 രൂപ മാസത്തിൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ 14,546 രൂപ പലിശയായി ലഭിക്കും. കാലവധിയെത്തുമ്പോൾ 1,04,546 രൂപ കയ്യിലെത്തും.
ബന്ധപ്പെട്ട വാർത്തകൾ: സുരക്ഷിതത്വവും ഉയർന്ന പലിശയും വാഗ്‌ദ്ധ്വാനം ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നിക്ഷേപിക്കാം
2,000 രൂപ നിക്ഷേപിക്കുന്നയാൾക്ക് 1,20,000 രൂപയാണ് അഞ്ച് വർഷം കൊണ്ട് അടയ്ക്കുന്നത്. ഇതിനൊപ്പം 19,394 രൂപ പലിശയും ചേർത്ത് 1,39,394 രൂപ ലഭിക്കും. 2,500 രൂപ മാസത്തിൽ ആർഡി അക്കൗണ്ടിലേക്ക് മാറ്റുന്നൊരാൾക്ക് 1,50,000 രൂപ നിക്ഷേപിച്ച് 1,74,243 രൂപ സമ്പാദിക്കാം. 24,243 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 3,000 രൂപ ആർഡി നിക്ഷേപത്തിന് മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് 1,80,000 രൂപ നിക്ഷേപിച്ച് 29,091 രൂപ പലിശ സഹിതം 209,091 രൂപ നേടാൻ സാധിക്കും. 5,000 രൂപ അഞ്ച് വർഷത്തേക്ക് മാസത്തിൽ നിക്ഷേപിച്ചാൽ 3 ലക്ഷം രൂപ അടയ്ക്കണം. ഇതിനൊപ്പം പലിശയായ 48,485 രൂപ ചേരുമ്പോൾ 3,48,485 രൂപ കാലാവധിയിൽ ലഭിക്കും. 6,000 രൂപ നിക്ഷേപിച്ചയാൾക്ക് 58,182 രൂപ പലിശ സഹിതം 4,18,182 രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും, 7,000 രൂപ മാസം നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 67,879 രൂപ പലിശ നേടാം. 4,87,879 രൂപ കാലാവധിയിൽ നേടാനാകും. 8,000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾക്ക് 5,57,576 രൂപ അഞ്ച് വർഷത്തിന് ശേഷം ലഭിക്കും. 9000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾക്ക് 6,27,273 രൂപ ലഭിക്കും. 10,000 രൂപ മാസത്തിൽ ആർഡി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചാൽ 6 ലക്ഷം രൂപയാണ് 5 വർഷം കൊണ്ട് അടയ്ക്കേണ്ടതായി വരിക. ഇതിന് 96,970 രൂപ പലിശ ലഭിക്കും. അഞ്ച് വർഷത്തിന് ശേഷം 6,96970 രൂപ ലഭിക്കും.