Updated on: 19 January, 2021 12:19 PM IST
ഈന്തപ്പഴം

വില അൽപം കൂടുതലാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മറ്റെല്ലാ ഫലവർഗ്ഗങ്ങളെയും തോൽപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ഈന്തപ്പഴം. ദിവസത്തിൽ ഒരു ഈന്തപ്പഴം എങ്കിലും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇന്നത്തെ കാലത്ത് രോഗ പ്രതിരോധ ശേഷി കൂട്ടുവാൻ ഒട്ടേറെ രീതികളാണ് മലയാളികൾ അവലംബിക്കുന്നത്. ഈന്തപ്പഴം കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി കൂട്ടാം. ദിവസത്തിൽ ഒരു ഈന്തപ്പഴം വെച്ച് കഴിച്ചാൽ ശരീരത്തിന് ആവശ്യമായ എല്ലാ ഊർജ്ജവും നമുക്ക് ലഭിക്കുന്നു.

Although the price is a bit high, dates are the favorite fruit of the Malayalees which beats all other fruits in terms of quality. Eating at least one date a day has many benefits for our body. Nowadays, Malayalees adopt many methods to increase their immunity. We can boost our immune system by eating dates. Eating a date a day gives us all the energy our body needs.

ഈന്തപ്പഴം കഴിച്ചാൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്കു നോക്കാം
1. അയേൺ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു ഈന്തപ്പഴം വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലൊരു പ്രതിവിധിയാണ്.

2. ഉണങ്ങിയ ഈന്തപ്പഴം നെയ്യിൽ കലർത്തി ഗോപിചന്ദനം ഇതിനൊപ്പം കഴിക്കുന്നത് സ്ത്രീകളിൽ കാണുന്ന വെള്ളപ്പൊക്കം എന്ന് രോഗത്തിന് പരിഹാരമാർഗമാണ്.

3. തൂക്കം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് ഈ ഫല വർഗ്ഗത്തിന്. വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യകരമായ തൂക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

4. ജലദോഷം മാറുവാൻ 5 ഈന്തപ്പഴവും അഞ്ചു കുരുമുളകും ഒരു കഷണം ഇഞ്ചിയും പാലിൽ ഇട്ട് തിളപ്പിച്ച ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക രാത്രി കിടക്കുന്നതിനു മുൻപ് കുടിച്ചാൽ ജലദോഷം മാറിക്കിട്ടും. കൂടാതെ നല്ല ഉറക്കത്തിനും സഹായകമാണ്.

5. ദഹനസംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുവാൻ ഇതിൻറെ ഉപയോഗം നല്ലതാണ്. പാലിനൊപ്പം അത്താഴ ശേഷം ഈന്തപ്പഴം കഴിക്കാം.

6. കാൽസ്യം ധാരാളമടങ്ങിയ ഈന്തപ്പഴം പല്ലിൻറെ ആരോഗ്യത്തിനും പല്ലിൻറെ ആരോഗ്യത്തിലും ഏറെ ഗുണം ചെയ്യും.

7. പൊട്ടാസ്യം ധാരാളമടങ്ങിയ ഈന്തപ്പഴം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

8. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും, കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ഈന്തപ്പഴത്തിന്റെ ഉപയോഗംകൊണ്ട് സാധ്യമാകും.

9. മസിലുകളുടെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്.

10. മിതമായ രീതിയിൽ പ്രമേഹരോഗികൾക്ക് ഈന്തപ്പഴം കഴിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

ദിവസത്തിൽ ഒരു ഇന്തപ്പഴം എങ്കിലും വെച്ച് കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് നല്ലതാണ്.

English Summary: Let's take a look at the important health benefits of eating dates and have very good in iron
Published on: 19 January 2021, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now