ദീര്‍ഘകാലം വലിയ ഒരു തുക പ്രീമിയമായി അടക്കേണ്ടി വരും എന്നതാണ് മിക്കവരെയും ഇൻഷുറൻസിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. പ്രത്യേകിച്ച് എൽഐസി പോളിസി. എന്നാൽ വളരെ കുറഞ്ഞ പ്രീമിയം തുകയിലും ഇപ്പോൾ എൽഐസി പോളിസികൾ എടുക്കാം. നിരവധി നോൺ ലിങ്ക്ഡ് മൈക്രോ ഇൻഷുറൻസ് പോളിസികൾ എൽഐസിക്കുണ്ട്. അത്തരമൊരു പോളിസിയാണ് എൽഐസി ഭാഗ്യലക്ഷ്മി.
അഞ്ച് വര്‍ഷം പ്രീമിയം അടച്ചാൽ മതി. കുറഞ്ഞ പ്രീമിയം തുകയിലും ഇൻഷുറൻസ് പോളിസികൾ എടുക്കാം. എൽഐസിക്കുമുണ്ട് മൈക്രോ ഇൻഷുറൻസ് പോളിസികൾ. എൽഐസി ഭാഗ്യ ലക്ഷ്മി പോളിസിയെക്കുറിച്ചറിയാം.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കോ വലിയ സമ്പാദ്യമൊന്നുമില്ലാത്ത വ്യക്തികൾക്കോ ഒക്കെ ഇൻഷുറൻസ് കവറേജ് നൽകുന്ന പോളിസികളാണ് മൈക്രോ ഇൻഷുറൻസ്. പ്രീമിയം തുക കുറവായതിനാൽ തന്നെ ഇത്തരം പോളിസികളിൽ നിന്നുള്ള സം അഷ്വേര്‍ഡ് തുകയും കുറവായിരിക്കും.
എൽഐസിയുടെ ഭാഗ്യ ലക്ഷ്മി പോളിസി കുറഞ്ഞ കാലയളവിൽ പ്രീമിയം അടയ്‌ക്കാൻ ആകുന്ന ഒരു ടേം പ്ലാൻ ആണ്. കുറഞ്ഞ പ്രീമിയത്തിൽ നീണ്ട പോളിസി കാലാവധിയുടെ അവസാനം വരെ പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് സംരക്ഷണവും ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ അടച്ച മൊത്തം പ്രീമിയത്തിൻെറ 110 ശതമാനം അധിക റിട്ടേൺ ഈ പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രീമിയത്തിന് നികുതികൾ ഒന്നും ഈടാക്കില്ല. പോളിസി ഉടമ അധിക പ്രീമിയവും നൽകേണ്ടതില്ല. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരണമടഞ്ഞാൻ മുഴുവൻ സം അഷ്വേർഡ് തുകയും പോളിസി ഉടമയ്ക്ക് നൽകും. പോളിസി ഉടമ മരണമടഞ്ഞാൽ നൽകുന്ന 'സം അഷ്വേർഡ് തുക വാർഷിക പ്രീമിയത്തിൻെറ ഏഴ് മടങ്ങ് അല്ലെങ്കിൽ മരണമടയുമ്പോൾ വരെ അടച്ച പ്രീമിയത്തിൻെറ 105 ശതമാനം തുകയാണ്. ഇതിന് പ്രത്യേക നികുതികളൊന്നും നൽകേണ്ടതില്ല.
വിവിധ കാലയളവിലെ പോളിസികളിൽ അംഗമാകാം. എൽഐസി ഭാഗ്യലക്ഷ്മി പ്ലാനിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. അഞ്ച് വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ട കാലാവധി. അഞ്ച് വർഷ പോളിസി കാലാവധിയിൽ അംഗമാകാനുള്ള പരമമാവധി പ്രായം 42 വയസാണ്. ആറ് വര്‍ഷം മുതൽ 13 വർഷം വരെയാണ് പോളിസി പ്രീമിയം അടയ്‌ക്കുന്ന കാലയളവ് എങ്കിൽ പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി പ്രായം 55 വർഷമാണ്. പോളിസിയുടെ മെച്യൂരിറ്റി കാലാവധി 65 വയസും.
സം അഷ്വേര്‍ഡ് തുക അറിയേണ്ടേ?
പദ്ധതിക്ക് കീഴിലെ ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക 20,000 രൂപയാണ്. പരമാവധി സം അഷ്വേർഡ് തുക. 50,000 രൂപയും. പ്രീമിയം തുകയുടെ അടിസ്ഥാനത്തിലാണ് ഇത്. 1,000 രൂപ പ്രീമിയത്തിലെ പോളിസിയുടെ കാലാവധി 5 വർഷമാണ്, അതേസമയം പരമാവധി തുക പ്രീമിയം അടയ്‌ക്കുന്ന പോളിസികളുടെ കാലാവധി 13 വർഷമാണ്. വാർഷികാടിസ്ഥാനത്തിലോ, പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോഴോ ഒക്കെ പ്രീമിയം അടയ്ക്കാനാകുന്ന ഓ്ഷനും സൗകര്യാര്‍ത്ഥം തെരഞ്ഞെടുക്കാം.