Updated on: 30 July, 2023 8:56 PM IST
LIC Jeevan Kiran Plan: Get insurance and savings together

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (LIC) എല്ലാ കാലങ്ങളിലും ജനങ്ങൾക്ക് ഉപയോഗപ്രദമായ പോളിസികൾ അവതരിപ്പിക്കുന്നുണ്ട്.  എൽഐസിയുടെ പുതിയ ടേം ഇൻഷുറൻസ് പോളിസിയാണ് എൽഐസി ജീവൻ കിരൺ പ്ലാൻ (LIC Jeevan Kiran Plan). പോളിസി കാലാവധി പൂർത്തിയാകുമ്പോൾ അതിജീവിക്കുന്നവർക്ക് പ്രീമീയം തുക മുഴുവൻ തിരികെ നൽകുന്നതിനാൽ സമ്പാദ്യ പദ്ധതിയുടെ സവിശേഷതകളും ഇതിൽ അടങ്ങിയിരിക്കുന്നു. അതായത് ലൈഫ് ഇന്‍ഷുറന്‍സും സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: LIC കന്യാദാൻ പോളിസി; മക്കളുടെ കല്യാണത്തിന് വേണ്ടി സമ്പാദ്യശീലം തുടങ്ങാം

ഈ പോളിസിയുടെ കാലാവധി 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ്.  ഈ പ്ലാൻ ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുന്നു. 18 മുതല്‍ 65 വയസ്സുവരെ ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. പുകവലി ശീലമുള്ളവര്‍ക്കും പുകവലിക്കാത്തവര്‍ക്കും പ്രീമിയം നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ പരിരക്ഷയുള്ളവര്‍ക്ക് ഇളവുകളും ലഭിക്കും. അതേസമയം റെഗുലര്‍ പ്രീമിയം പോളിസികള്‍ക്ക് കുറഞ്ഞ തവണ 3000 രൂപയും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്ക് 30,000 രൂപയുമാണ്. കാലാവധി പൂര്‍ത്തിയാകുന്നതോടെ നികുതിയും അധിക പ്രീമിയവും ഒഴികെ ബാക്കിയുള്ള പ്രീമിയം തുക മുഴുവനായും റീഫണ്ട് ലഭിക്കും. ജീവന്‍ കിരണ്‍ പോളിസി എല്‍ഐസി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് നേരിട്ടും വാങ്ങാം.

ജീവൻ കിരൺ പ്ലാനിന്റെ പ്രധാന സവിശേഷതകൾ

- ജീവൻ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം, ഇൻഷുറൻസ് കാലാവധി പൂർത്തിയാക്കുമ്പോൾ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടേൽ, പോളിസിയിലേക്ക് അടച്ച മൊത്തം പ്രീമിയം തുകയും തിരികെ നൽകും.

- മിതമായ നിരക്കിൽ ഉയർന്ന ലൈഫ് കവറേജ് വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യം.

- 18 മുതൽ 65 വയസുവരെയുള്ളവർക്ക് ജീവൻ കിരൺ പ്ലാൻ ലഭ്യമാണ്.

- ചുരുങ്ങിയ സം അഷ്വേഡ് തുക 15 ലക്ഷമാണ്.

- പോളിസിയുടെ കാലാവധി 10 മുതൽ 40 വർഷം വരെയാകുന്നു.

- ഒറ്റത്തവണയായോ തവണകളായോ പ്രീമിയം അടയ്ക്കാൻ സൗകര്യമുണ്ട്.

- തവണ വ്യവസ്ഥയിൽ ഏറ്റവും താഴ്ന്ന പ്രീമിയം 3,000 രൂപയും ഒറ്റത്തവണ പ്രീമിയം ചുരുങ്ങിയ തുക 30,000 രൂപയുമാകുന്നു.

ഓൺലൈൻ മുഖേന 30 വയസുള്ള വ്യക്തി, 5 ലക്ഷം രൂപയുടെ സം അഷ്വേ‍ഡ് ഉള്ള പോളിസിയാണ് വാങ്ങുന്നതെങ്കിൽ, വാർഷിക പ്രീമിയം 4,336 രൂപയും പ്രതിമാസ പ്രീമിയം 373 രൂപയുമാകും ഈടാക്കുക. ഇൻഷുറൻസ് പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ അതിനകം അടച്ച പ്രീമിയം തുക തിരികെ നൽകുന്നതിനോട് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാലാവധിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നികുതി ബാധ്യതയില്ലെന്നതാണ് കാരണം.

അതുപോലെ പരിരക്ഷ വർധിപ്പിക്കുന്നതിനായി അഡീഷണൽ റൈഡേഴ്സും ലഭ്യമാണ്. ആക്സിഡന്റൽ ഡെത്ത് & ഡിസെബിലിറ്റി ബെനിഫിറ്റ് റൈഡർ, ആക്സിഡന്റ് ബെനിഫിറ്റ് റൈഡർ എന്നിവയ്ക്കുവേണ്ടി അധിക പ്രീമിയം നൽകണം. എൽഐസി ജീവൻ കിരൺ പ്ലാൻ ജൂലൈ 27 മുതൽ ലഭ്യമായിട്ടുണ്ട്.

English Summary: LIC Jeevan Kiran Plan: Get insurance and savings together
Published on: 30 July 2023, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now