എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അത് തങ്ങളുടെ മക്കളെ എങ്ങനെ ബാധിക്കും എന്ന് വേവലാതിപ്പെടുന്നവരാണ് മിക്കവരും. കുട്ടികളുടെ പഠനകാര്യങ്ങളും, വിവാഹവുമെല്ലാം ആ വേവലാതികളിൽ ഉൾപ്പെടുന്നു.
എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയെ കുറിച്ച്
ഇതിനെല്ലാം പരിഹാരമായി ലൈഫ് ഇൻഷുറൻസ് കോപ്പറേഷൻ മറ്റൊരു പോളിസി ആരംഭിച്ചിരിക്കുകയാണ്. ഈ പോളിസിയുടെ പേരാണ് "എൽഐസി ജീവന്‍ ലക്ഷ്യ പോളിസി". ഈ പോളിസിയുടെ ടേബിള്‍ നമ്പര്‍ 933 ആണ്. മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ലഭിക്കും എന്നതാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയൂടെ പ്രധാന സവിശേഷത. ഓരോ ദിവസവും നിങ്ങള്‍ വെറും 125 രൂപ വീതം എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയില്‍ നിക്ഷേപിക്കുവാനായി മാറ്റി വച്ചാല്‍ നിങ്ങളുടെ കൈകളിലെത്തുക 27 ലക്ഷം രൂപയാണ്.
എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയുടെ പ്രത്യേകത, ഈ പോളിസിയുടെ കാലാവധി 25 വര്‍ഷമാണ്, എന്നാല്‍ 22 വര്‍ഷത്തേക്ക് മാത്രം പ്രീമിയം നല്‍കിയാല്‍ മതി എന്നതാണ്. 13 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് ഈ പദ്ധതിയിലെ പോളിസി കാലയളവ്. എല്‍ഐസി ജീവന്‍ ലക്ഷ്യ പദ്ധതിയ്ക്ക് കീഴില്‍ പോളിസി ആരംഭിച്ചാല്‍ ഒരു സാഹചര്യത്തിലും പോളിസിയുടെ ലക്ഷ്യം അവസാനിക്കുന്നില്ല. അതിനാലാണ് ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ പിന്നീട് പ്രീമിയം അടയ്‌ക്കേണ്ടതില്ല എന്ന് പറയുന്നത്. അതേ സമയം മകള്‍ക്ക് അവളുടെ വിഹിതം പോളിസി കാലയളവില്‍ ഓരോ വര്‍ഷവും ലഭിച്ചു കൊണ്ടിരിക്കും. മാസത്തിലോ, പാദ വാര്‍ഷികമായോ, അർദ്ധ വാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം തുക നിക്ഷേപിക്കാം.
18 വയസ്സാണ് പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായം 50 വയസ്സും. പരമാവധി മെച്യുരിറ്റി പ്രായം 65 വയസ്സാണ്. പോളിസി കാലയളില്‍ നി്ന്നും മൂന്ന് വര്‍ഷം കുറഞ്ഞതാണ് പ്രീമിയം അടയ്‌ക്കേണ്ടുന്ന കാലയളവ്. രണ്ട് വര്‍ഷം പൂര്‍ത്തിയായ പോളിസിയിന്മേല്‍ വായ്പാ സേവനവും ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിനും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസി നിക്ഷേപങ്ങള്‍ അര്‍ഹമാണ്. വകുപ്പ് 10 ഡി പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് മേലും നികുതി ഇളവ് ലഭിക്കും.
ഏറ്റവും കുറഞ്ഞ അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയാണ്. 30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കേണ്ട തുക 3800 രൂപയോളം വരും. അതായത് ഓരോ ദിവസവും 125 രൂപ വീതം മാറ്റി വച്ചാല്‍ മതിയാകും. ഓരോ മാസവും 3800 രൂപാ നിങ്ങള്‍ നിക്ഷേപിച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് 27 ലക്ഷം രൂപ ലഭിക്കും. ഈ പോളിസി വാങ്ങിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം.
എൽഐസി ജീവൻ പ്രഗതി പദ്ധതി: ദിവസേന 200 രൂപ നിക്ഷേപിച്ചാൽ, 28 ലക്ഷം രൂപയും, 15,000 രൂപ പെൻഷനും നേടാം
എൽഐസി പോളിസി: പ്രതിമാസം 150 രൂപ നിക്ഷേപിച്ച്, തിരിച്ച് 19 ലക്ഷം നേടുക. കൂടുതൽ വിവരങ്ങൾ