എല്‍ഐസിയുടെ ഏറ്റവും ജനകീയ പദ്ധതിയാണ് ജീവന്‍ ശാന്തി. ഈ ഒറ്റത്തവണ നിക്ഷേപ പദ്ധതിയിലൂടെ പ്രതിവര്‍ഷം മികച്ച തുകയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക.
സമഗ്രമായ ആന്വിറ്റി പ്ലാന്‍ കൂടിയായ ജീവന്‍ ശാന്തി നിക്ഷേപകനും അവരുടെ കുടുംബത്തിനും മികച്ച ആനുകൂല്യങ്ങളും സാമ്പത്തിക സുരക്ഷയുമാണ് ഉറപ്പ് നല്‍കുന്നത്. ജീവന്‍ ശാന്തി ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണെങ്കിലും ഉപഭോക്താവിന് ആവശ്യമുള്ളപ്പോഴെല്ലാം പദ്ധതി വഴി പണം ലഭിക്കും. അത്തരത്തിൽ ഉപയോക്താക്കള്‍ക്ക് ആജീവനാന്തകാല പരിരക്ഷ നല്‍കുന്ന ഒരു സ്‌കീം ആണിത് .
30 വയസ് പൂര്‍ത്തിയായതും 85 വയസ് കവിയാത്തവരുമായ മുഴുവന്‍ പൗരന്‍മാര്‍ക്കും പദ്ധതിയില്‍ ചേരാം. പോളിസി കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പ സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് തരം ആന്വിറ്റി തെരഞ്ഞെടുപ്പുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
അവിവിവാഹിതര്‍, വിവാഹിതരായവര്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണ് പദ്ധതി ആന്വിറ്റി ലഭ്യമാക്കുന്നത്. ആന്വിറ്റി തിരഞ്ഞെടുക്കാനോ മാറ്റിവയ്ക്കാനോ ഉള്ള സൗകര്യവും നിക്ഷേപകര്‍ക്ക് ലഭിക്കും. പോളിസിയുടെ തുടക്കത്തില്‍ തന്നെ ആന്വിറ്റി നിരക്കുകള്‍ ഉറപ്പുനല്‍കുമെന്നതാണ് ജീവന്‍ ശാന്തിയുടെ പ്രത്യേകത. പദ്ധതി പ്രകാരം അടച്ച തുകയ്ക്ക് തുല്യമായ ആന്വിറ്റി ജീവിത കാലം മുഴുവനും നല്‍കും.
എല്‍ഐസി ജീവന്‍ ശാന്തി സ്‌കീമുകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും വാങ്ങിക്കുവാന്‍ സാധിക്കും. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.licindia.in) നിന്ന് താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പദ്ധതി ഓണ്‍ലൈനായി വാങ്ങിക്കാം.
എല്‍ഐസി ജീവന്‍ ശാന്തി സ്‌കീം പ്രകാരം പദ്ധതിയില്‍ നിക്ഷേപിച്ച തുകയുടെ ആനുകൂല്യം രണ്ട് രീതിയിലാണ് ലഭിക്കുക. 45 വയസ്സുള്ള വ്യക്തി 15 മുതല്‍ 20 വര്‍ഷത്തെ കാലാവധിയില്‍ പദ്ധതിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 74,300 രൂപ വരുമാനമായി ലഭിക്കും. രണ്ടാമത്തെ രീതിയില്‍ നിക്ഷേപകന് ആദായം കൂടുതല്‍ ലഭിക്കുമെങ്കിലും ഒപ്പം തന്നെ കൂടുതല്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക കാലയളവുകളിലാണ് ആദായം ലഭിക്കുക.