ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ അടുത്തിടെ അവതരിപ്പിച്ച ഒരു പോളിസിയാണ് എൽഐസി ജീവന്‍ ഉത്സവ് പ്ലാന്‍. ജീവിതകാലം മുഴുവനും വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നു എന്നതാണ് ഈ പോളിസിയുടെ സവിശേഷത. ഇതൊരു വ്യക്തിഗത, സേവിങസ് പ്ലാനാണ്. സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് എന്നതാണ് ആകർഷണം. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്. 65 വയസ്സ് വരെ ഈ പദ്ധതില്‍ ചേരാം. വരുമാനത്തിനായി രണ്ട് ഒപ്ഷനുകളുണ്ട്.
മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം വര്‍ഷവും അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന ഒപ്ഷനും, വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്ടാനുസരം പിന്‍വലിക്കാവുന്ന ഫ്‌ളെക്‌സി ഇന്‍കം ഒപ്ഷന്‍ എന്നിങ്ങനെ പോളിസി ഉടമകള്‍ക്ക് സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം. അധിക പണ ആവശ്യങ്ങള്‍ക്കായി വായ്പാ മാര്‍ഗവും ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: LIC ജീവന്‍ ലാഭ് പോളിസി: 262 രൂപ മാറ്റി വയ്ക്കൂ, 20 ലക്ഷം രൂപ കൈയിലെത്തും
പ്രീമിയം അടയ്‌ക്കുന്ന കാലയളവിലുടനീളം ഗ്യാരണ്ടീഡ് അഡിഷൻ ലഭിക്കുന്ന പ്രീമിയം പ്ലാനാണ് ഇത്. ഏജൻറുമാർ, കോർപ്പറേറ്റ് ഏജൻറുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയിലൂടെയും ഓൺലൈനായും നേരിട്ട് പോളിസി വാങ്ങാം. www.licindia.in എന്ന വെബ്സൈറ്റിലൂടെയും വാങ്ങാം. എൽഐസി ജീവൻ ഉത്സവ് പ്ലാൻ മിനിമം അടിസ്ഥാന സം അഷ്വേർഡ് തുക അഞ്ചു ലക്ഷം രൂപയാണ്, അതേസമയം പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുകക്ക് പരിധിയില്ല. ഓരോ വ്യക്തിക്കും അനുവദിച്ചിട്ടുള്ള പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുക കമ്പനിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
പ്രീമിയം അടയ്‌ക്കുന്ന കാലയളവിനു ശേഷമുള്ള ഇൻഷുറൻസ് പോളിസി ഉടമയ്‌ക്ക് തിരഞ്ഞെടുക്കാം. അടിസ്ഥാന സം അഷ്വേർഡ് തുക തെരഞ്ഞെടുക്കാൻ ആകുന്ന വ്യത്യസ്ത ഓപ്ഷനുകളുണ്ട്. ഓപ്‌ഷൻ കം റെഗുലർ ഇൻകം ബെനിഫിറ്റ് - അടിസ്ഥാന സം അഷ്വേർഡ് തുകയുടെ 10 ശതമാനം ആണ് നേട്ടം.
90 ദിവസം മുതൽ 65 വയസ്സ് വരെയുള്ള പ്രായക്കാർക്ക് പോളിസി എടുക്കാം. ജീവിതകാലം മുഴുവൻ വരുമാനം ലഭിക്കും. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഇൻഷുറൻസാണ് മറ്റൊരു ആകർഷണം. ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി അഞ്ച് വർഷമാണ്. പരമാവധി പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 16 വർഷമാണ്. പ്രീമിയം അടയ്‌ക്കുന്ന ഓരോ വർഷവും ബോണസ് ലഭിക്കും.