ഇക്കാലത്ത് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാത്ത ആള്‍ക്കാരുണ്ടാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC) അടുത്തിടെ പുതിയൊരു പോളിസി അവതരിപ്പിച്ചിരിക്കുകയാണ്.
സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്ന ഈ പോളിസിയ്ക്ക് എല്‍ഐസി ബച്ചാറ്റ് പ്ലസ് പോളിസി എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.
സിംഗിള്‍ പ്രീമിയമായോ 5 വര്‍ഷത്തെ പ്രീമിയം പേയ്‌മെന്റ് ടേമില്‍ ലിമിറ്റഡ് പ്രീമിയമായോ ഉപയോക്താവിന് പ്രീമിയം അടയ്ക്കാവുന്നതാണ്.
ഓണ്‍ലൈനായും നമുക്ക് ഈ പ്ലാന്‍ സ്വന്തമാക്കാന്‍ സാധിക്കും. https://onlinesales.licindia.in/eSales/liconline എന്ന ലിങ്കിലൂടെ പോളിസി ഓണ്‍ലൈനായി ആര്‍ക്കും വാങ്ങിക്കാം. 5 വര്‍ഷ കാലാവധിയുള്ള ഈ പോളിസിയിലൂടെ കാലാവധിയ്ക്ക് മുമ്പ് പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോളിസി ഉടമയ്ക്ക് പോളിസി തുകയും ലഭിയ്ക്കുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പറഞ്ഞു. 1 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ തുക, പരമാവധി തുകയ്ക്ക് പരിധിയില്ല.
LIC's Bachat Plus plan is a Non-Linked, Participating, Individual Life Assurance Savings plan. Under this plan, the premium can be paid either as Lump Sum (Single Premium) or as Limited Premium with a Premium Payment Term of 5 years. Under each of these premium payment options, the proposer will have two options to choose “Sum Assured on Death”.
This plan will also be available through online application process.