ഇന്ന് ആളുകളിൽ സമ്പാദിക്കുന്നതിലും നിക്ഷേപം നടത്തുന്നതിനും താൽപ്പര്യം വര്‍ദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഒരു കുട്ടി ജനിച്ച ഉടൻ തന്നെ, കുട്ടിയുടെ ഭാവിയ്ക്കായി നിക്ഷേപം നടത്തുന്ന മാതാപിതാക്കളുമുണ്ട്. ഇത്തരത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്ന ഒരു പോളിസി എൽ.ഐ.സി തുടങ്ങിയിട്ടുണ്ട്. വരുമാനത്തിൻറെ ഒരു ചെറിയ ശതമാനമെങ്കിലും നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ കുഞ്ഞിൻറെ ഭാവി തന്നെ സുരക്ഷിതമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എല്‍ഐസി ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാനിനെ കുറിച്ച്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കുട്ടികളുടെ ഭാവിയ്ക്കായി പുതുതായി തുടങ്ങിയ ഒരു പോളിസിയാണ് ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം. ഈ ചെറിയ സമ്പാദ്യത്തിലൂടെ ഭാവിയില്‍ നിങ്ങളുടെ കുഞ്ഞിനെ ഒരു ലക്ഷാധിപതിയാക്കി മാറ്റാം. ഇതിനായി നിങ്ങള്‍ മാറ്റി വയ്‌ക്കേണ്ടത് ദിവസം വെറും 150 രൂപ വീതമാണ്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചില്‍ഡ്രന്‍ മണി ബാക്ക് പ്ലാന്‍ പോളിസി 25 വര്‍ഷ കാലയളവിലേക്കാണ് തയ്യാറാക്കിയിരിക്കുന്നത്. മെച്യൂരിറ്റി തുക ഗഢുക്കളായാണ് നിങ്ങള്‍ക്ക് ലഭിക്കുക. നിങ്ങളുടെ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ് ആദ്യ ഗഢു ലഭിക്കുക. അടുത്ത ഗഢു കുട്ടിയ്ക്ക് 20 വയസ്സ് പൂര്‍ത്തിയായതിന് ശേഷവും മൂന്നാം ഗഢു 22 വയസ്സ് പൂര്‍ത്തിയായതിനു ശേഷവും ലഭിക്കും.
തുകയും ബോണസും
പുതിയ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാനില്‍ ലൈഫ് ഇന്‍ഷ്വേര്‍ഡ് ചെയ്യുന്ന വ്യക്തിയ്ക്ക് അഷ്യേര്‍ഡ് തുകയുടെ 20-20 ശതമാനം മണിബാക്ക് ടാക്‌സായി ലഭിക്കും. അതിനൊപ്പം കുട്ടിയ്ക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും അയാള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും. കൂടാതെ ശേഷിക്കുന്ന 40 ശതമാനം തുകയ്‌ക്കൊപ്പം ബോണസും ലഭിക്കും. ഈ രീതിയില്‍ പോളിസിയില്‍ നിക്ഷേപിക്കുന്നതിലൂടെ യൗവ്വനാരംഭത്തില്‍ തന്നെ നിങ്ങളുടെ കുട്ടി ഒരു ലക്ഷാധിപതിയായി മാറും.
150 രൂപ മാറ്റി വച്ചാല്‍
ഈ ഇന്‍ഷുറന്‍സ് സ്‌കീമിന്റെ ഇന്‍സ്റ്റാള്‍മെന്റ് വര്‍ഷം 55,000 രൂപ മുതലാണ് ആരംഭിക്കുന്നത്. 365 ദിവസങ്ങള്‍ കണക്കാക്കിയാല്‍ 25 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളാകെ നിക്ഷേപിക്കുന്നത് 14 ലക്ഷം രൂപയാണ്. അതേ സമയം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 19 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. എന്നാല്‍ പോളിസി കാലയളവില്‍ ഇന്‍ഷ്യേര്‍ഡ് ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടിട്ടില്ല എങ്കിലാണ് ഈ നിയമം ബാധകമാവുക. ഇനി നിങ്ങള്‍ക്ക് തുക പിന്‍വലിക്കുവാന്‍ താത്പര്യമില്ല എങ്കില്‍ പോളിസി മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ പലിശയ്‌ക്കൊപ്പം മുഴുവന്‍ തുകയും തിരികെ ലഭിക്കും.
പോളിസി പ്രത്യേകതകള്‍
പൂജ്യം മുതല്‍ 12 വയസ്സ് വരെയാണ് ഈ പോളിസി വാങ്ങിക്കുവാനുള്ള പ്രായ പരിധി. തുകയുടെ 60 ശതമാനം ഗഢുക്കളായും 40 ശതമാനം ബോണസിനൊപ്പം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോഴും ലഭിക്കും. ഈ പ്ലാനിന് കീഴില്‍ ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുക 1,00,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഗഢുക്കളായി പെയ്‌മെന്റ് സ്വീകരിച്ചിട്ടില്ല എങ്കില്‍ പലിശയ്‌ക്കൊപ്പം മൊത്ത തുകയും ലഭിക്കും.
പോളിസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഈ പോളിസി വാങ്ങിക്കുവാന്‍ ആവശ്യമാണ്. ഇന്‍ഷുവേര്‍ഡ് ചെയ്ത വ്യക്തിയുടെ മെഡിക്കല്‍ രേഖകള്‍ എന്നിവയും ആവശ്യമാണ്. പോളിസി വാങ്ങിക്കുന്നതിനായി എല്‍ഐസിയുടെ ശാഖയില്‍ ചെന്നോ അല്ലെങ്കില്‍ ഏജന്റില്‍ പക്കല്‍ നിന്നോ പോളിസിക്കാവശ്യമായ അപേക്ഷാ ഫോറം വാങ്ങിച്ച് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. പോളിസി കാലയളവില്‍ ഇന്‍ഷുവേര്‍ഡ് ചെയ്യപ്പെട്ട വ്യക്തിയ്ക്ക് മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 105 ശതമാനം തിരികെ നല്‍കും.