1. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനമായി. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്. വായ്‌പയ്ക്ക് മൂന്ന് ശതമാനം വരെ പലിശ ഇളവ് കർഷകർക്ക് ലഭിക്കുന്നതാണ്. കർഷകർ വായ്‌പയെടുക്കുന്ന രണ്ട് കോടി വരെയുളള വായ്പകൾക്ക് കേരള സംസ്ഥാന സർക്കാർ ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നതാണ്. കൂടാതെ രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷമാണ്, വായ്പയുടെ തിരിച്ചടവ് കാലാവധിയായി തീരുമാനിച്ചിട്ടുള്ളത്.
2 . കേരളത്തിലെ തീരക്കടൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും, അതോടൊപ്പം മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതിനും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി 10 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പരുഷോത്തം രൂപാല ചടങ്ങിൽ മുഖ്യഅതിഥിയായി പങ്കെടുത്തു. കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി J ചിഞ്ചുറാണി വിശിഷ്ടതിഥിയായി.
3. സംസ്ഥാന വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളോടെ മാലിന്യമുക്തം നവകേരളം ക്യാമ്പെയിന് നാളെ തുടക്കം കുറിയ്ക്കും. മാലിന്യമുക്തം നവകേരളം എന്ന കേരള സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പെയിനോട് അനുബന്ധമായി മേയ് ആറിന് കുടുംബശ്രീയുടെ കീഴിലുള്ള 37,321 ഓഫീസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം മേയ് 13 ന് കുടുംബശ്രീ ഉദ്യോഗസ്ഥരും അയല്‍ക്കൂട്ടാംഗങ്ങളും സ്വന്തം വീടുകളും പരിസരവും വൃത്തിയാക്കും. മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനൊരുങ്ങുന്ന ഈ ശുചീകരണ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടാകെ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ക്യാമ്പെയിന്റെ ഉദ്ദേശ്യം.
4. ഗുജറാത്തിലെ പല ജില്ലകളിലും വേനൽക്കാലത്ത് പെയ്ത മഴയിൽ വിളകൾ നശിക്കുകയും കർഷകരെ മോശമായി ബാധിക്കുകയും ചെയ്തു. സൗരാഷ്ട്ര, വടക്ക്, മധ്യ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ അകാല മഴയിൽ കൃഷിയിടങ്ങളിലെ വിളകൾ പൂർണമായും നശിച്ചു. ഗോതമ്പ്, വെളുത്ത കടല, കടുക്, വാഴ, പപ്പായ തുടങ്ങിയ വിളകൾക്ക് കർഷകർക്ക് എസ്ഡിആർഎഫിൽ നിന്ന് 13,500 രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് ഹെക്ടറിന് 9,500 രൂപ അധിക സഹായവും ലഭിക്കും, അതായത് രണ്ട് ഹെക്ടറിന് 23,000 രൂപ വരെ കർഷകർക്ക് സർക്കാർ ധനസഹായം നൽകുന്നതിന് അനുമതിയായി.
5. കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കാൻ പൊതുജനങ്ങളോടു കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഇടിമിന്നൽ ഉണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
ബന്ധപ്പെട്ട വാർത്തകൾ: 200 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ നടത്താൻ ഇനി UPI Lite
Source: Ministry Of Agriculture, Kerala., Ministry of Fisheries, Kudumbhasree official website, Gujarath State Government, Indian Meterological Department