നിരവധി ധനസഹായ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൂടെ ഒരുപാട് നിർധന കുടുംബങ്ങളും വ്യക്തികളും രക്ഷപെട്ടിട്ടുമുണ്ട്.പ്രത്യേകിച്ച് സംസ്ഥാനത്തെ വനിതകളെ സഹായിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിർധനരായ സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനും, അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനും, ജോലികൾ നൽകുന്നതിനും, മെച്ചപ്പെട്ട ജീവിത മാർഗങ്ങൾ നൽകുന്നതിനും സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോൾ കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷന്റെ (KSWDC) ഒരു വായ്പാ പദ്ധതി കൂടി വന്നിരിക്കുകയാണ്. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തുള്ള സ്ത്രീ ജനങ്ങൾക്ക് ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുക. കേരളത്തിലുള്ള സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ വേണ്ടി ആണ് ഈയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഒരു വായ്പാ പദ്ധതി ആണ് ഇത്. പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ അപേക്ഷിക്കാമെന്നും പരിശോധിക്കാം. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉള്ള സ്ഥിര താമസക്കാരായ എന്നാൽ തൊഴിലില്ലാത്ത വനിതകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുക.
18 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകൾക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുക. എന്ത് തൊഴിലാണോ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് അതുമായി ബന്ധപ്പെട്ടാണ് വായ്പയുടെ തുക ലഭിക്കുക. അതായത് നിങ്ങൾ ഒരു ബിസിനസ്സ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ എത്ര രൂപയാണ് ആവശ്യം ആ തുക പദ്ധതി വഴി നിങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നാൽ ഈ ഒരു ലോണിന്റെ പലിശ നിരക്ക് എന്ന് പറയുന്നത് 6% ആണ്.
മാനദണ്ഡങ്ങൾ
പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് ആൾ ജാമ്യമോ വസ്തു ജാമ്യമോ വേണം. അതായത് പദ്ധതിക്ക് ഈടുനൽകേണ്ട ആവശ്യം ഉണ്ട്. പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.
എങ്ങനെ അപേക്ഷിക്കാം ?
പൂരിപ്പിച്ച അപേക്ഷയും മറ്റു രേഖകളും ടി. സി 15/1942(2), ഗണപതി കോവിലിനു സമീപം, വഴുതക്കാട്, തൈക്കാട് പി ഓ വിലാസത്തിൽ അല്ലെങ്കിൽ നേരിട്ട് ചെന്നോ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712328257 എന്ന ലാൻഡ്‌ലൈൻ നമ്പറിലേക്കോ അല്ലെങ്കിൽ 9496015006 എന്ന മൊബൈൽ നമ്പറിലേക്കോ വിളിച്ചാൽ പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ
നോര്‍ക്കയുടെ വായ്പാ പദ്ധതി; പ്രവാസികള്‍ക്ക് ആശ്വാസമായി പലിശ ഇല്ലാതെ വായ്പ