സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലൂടെ കുറഞ്ഞ പലിശനിരക്കിൽ ഇപ്പോൾ വായ്പാ പദ്ധതികൾ ലഭ്യമാണ്.കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ സാമ്പത്തിക സഹായവും കേരള സർക്കാരിന്റെ സാമ്പത്തിക പദ്ധതി തുകയും കൂടി വനിതാ വികസന കോർപ്പറേഷൻ മുഖേനയാണ് മിതമായ പലിശ നിരക്കിൽ സ്ത്രീകൾക്കായി വ്യത്യസ്ഥ വായ്പ പദ്ധതികൾ നൽകുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി വനിതാ വികസന കോർപ്പറേഷനാണ് വായ്പ അനുവദിക്കുന്നത്. ആദ്യത്തെ വായ്പ പദ്ധതി സ്വയംതൊഴിൽ പദ്ധതിയാണ്. 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ വായ്പാ പദ്ധതിക്ക് അപേക്ഷ നൽകാം.
വായ്‌പ്പ കിട്ടാനുള്ള മാനദണ്ഡങ്ങൾ
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം 98000 രൂപയിൽ കവിയാൻ പാടില്ല. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം 1,20,000 രൂപയിലും കവിയാൻ പാടില്ല. ഇടത്തരം സാമ്പത്തിക വിഭാഗത്തിൽപ്പെട്ടവർക്കുള്ള പരമാവധി വായ്പ തുക മൂന്നു ലക്ഷം രൂപയാണ്. ഈ വായ്പ്പയുടെ പലിശ നിരക്ക് കേവലം 6% ആണ്. ഈ വായ്പ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ പിന്നാക്ക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.The annual income of those living in rural areas should not exceed Rs. 98000 / -. The annual income of those living in urban areas should not exceed Rs. 1,20,000. The maximum loan amount for the middle class is Rs 3 lakh. The interest rate on this loan is just 6%. The repayment period of this loan is five years. In addition, backward class women can get loans up to a maximum of Rs 10 lakh.
പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8 ശതമാനവും, 5 ലക്ഷം വരെയുള്ള വായ്പകൾക്ക് ആറ് ശതമാനവുമാണ് പലിശ നിരക്ക്. ഈ വായ്പ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമാണ്. ന്യുന പക്ഷ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കുള്ള വായ്പ, ക്രെഡിറ്റ് ലൈൻ ഒന്ന് , ക്രെഡിറ്റ് ലൈൻ രണ്ട് എന്നിങ്ങനെ രണ്ടായി വിഭാഗപ്പെടുത്തിയിരിക്കുന്നു. ക്രെഡിറ്റ് ലൈൻ 1 ന്റെ പരമാവധി വായ്പ തുക 20 ലക്ഷം രൂപയും ക്രെഡിറ്റ് ലൈൻ 2 ന്റെ പരമാവധി വായ്പ തുക വരെ 30 ലക്ഷം രൂപയുമാണ്. ഇതിന്റെ ആകെ പലിശനിരക്ക് ആറ് ശതമാനവും അഞ്ചു വർഷം തിരിച്ചടവ് കാലാവധിയും നൽകിയിരിക്കുന്നു.
ഇതിൽ ആദ്യത്തെ ക്രെഡിറ്റ് ലൈൻ ഒന്നിന് അപേക്ഷിക്കുന്നവരുടെ പരമാവധി വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 81,000 രൂപയും നഗരപ്രദേശങ്ങളിൽ 1,03,000 രൂപയുമാണ്. പക്ഷെ, ക്രെഡിറ്റ് ലൈൻ രണ്ടിന് അപേക്ഷിക്കുന്നവരുടെ പരമാവധി വാർഷിക വരുമാന പരിധി ആറ് ലക്ഷം രൂപയാണ്. ഒന്നിൽ കൂടുതൽ സ്ത്രീകൾ കൂട്ടമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൈക്രോ ലോൺ പദ്ധതിയാണ് പിന്നീടുള്ളത്.ഇതിൽ പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 20 സ്ത്രീകൾ വരെ ഈ പദ്ധതിയിൽ അംഗങ്ങളാകാം. ഓരോ അംഗത്തിനും ലഭ്യമായ പരമാവധി വായ്പ തുക 50,000 രൂപ വരെയാണ്. ഈ പദ്ധതിയിലെ വായ്പയുടെ പലിശ കേവലം 4 ശതമാനം മാത്രമാണ്. ഇതിന്റെ തിരിച്ചടവ് കാലാവധി നാല് വർഷത്തിൽ ആണ് നിജപ്പെടുത്തിയിരിക്കുന്നത്.
1 ന്യൂനപക്ഷ വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി അനുവദിക്കുന്ന തുക അൻപത് ലക്ഷം രൂപ വരെയാണ്.
2 പലിശ നിരക്ക് സ്വാശ്രയ സംഘങ്ങൾക്ക് 5 ശതമാനവും എൻജിഒകൾക്ക് 2 ശതമാനവുമാണ്. ഇവയുടെ പൊതുവായ തിരിച്ചടവ് കാലാവധി മൂന്നു വർഷമാണ്.
3 വിദ്യാർത്ഥിനികൾക്കുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയാണ് അടുത്ത വായ്പാ പദ്ധതി. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ വിദ്യാഭ്യാസ വായ്പ ലഭിക്കും.
4 വിദേശത്ത് പഠനത്തിനായി പരമാവധി 20 ലക്ഷം രൂപ വരെയും ലഭിക്കും.
അപേക്ഷ നൽകാനുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.
www.kswdc.org.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആടുവളർത്താം; ബാങ്കുകൾ കാർഷിക വായ്പ്പ തരും.നബാർഡിന്റെ നിർദേശം.
#Farmer#Bank Loan#KSWDC#Kerala#Krishjagran